ലണ്ടന്‍: സ്വീഡിഷ് ഫുട്ബോള്‍ പരിശീലകനും ഇംഗ്ലണ്ടിന്റെ ആദ്യത്തെ വിദേശ കോച്ചുമായിരുന്ന സ്വെന്‍-ഗോറന്‍ എറിക്സണ് അന്തരിച്ചു. 76 വയസ്സായിരുന്നു. അര്‍ബുദ ബാധയെത്തുടര്‍ന്ന് ദീര്‍ഘകാലം ചികിത്സയിലായിരുന്നു.
ഈവര്‍ഷം ജനുവരിയില്‍ അര്‍ബുദം ബാധിച്ച വിവരം എറിക്സണ് അറിയിച്ചത്. മാസങ്ങളായി അര്‍ബുദ ചികിത്സയിലായിരുന്നു. സ്വീഡനിലെ കാള്‍സ്റ്റഡ് ക്ലബ്ബിനെയാണ് അവസാനമായി പരിശീലിപ്പിച്ചത്. ആരോഗ്യപരമായ കാരണങ്ങളാല്‍ 2023-ല്‍ കാള്സ്റ്റഡില്നിന്ന് പടിയിറങ്ങി.മാഞ്ചെസ്റ്റര്‍ സിറ്റി, ലെസ്റ്റര്‍ സിറ്റി, റോമ തുടങ്ങി 12 ക്ലബ്ബുകളുടെ പരിശീലക സ്ഥാനത്തുണ്ടായിരുന്നു സ്വെന്‍ ഗോറന്‍. ഇംഗ്ലണ്ട് ടീമിന്റെ ആദ്യ വിദേശ പരിശീലകനുമാണ്. 2001 മുതല്‍ 2006 വരെയുള്ള അഞ്ചുവര്‍ഷക്കാലം ഇംഗ്ലണ്ട് ടീമിനെ പരിശീലിപ്പിച്ചു. 2002, 2006 ലോകകപ്പുകളില്‍ ഇംഗ്ലണ്ടിനെ ക്വാര്‍ട്ടറിലെത്തിച്ചു. വിവിധ ടീമുകള്‍ക്കായി 18 കിരീടങ്ങള്‍ നേടി.
27-ാം വയസ്സില്‍ കളി നിര്ത്തിതിനെത്തുടര്ന്നാണ് പരിശീലകനായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.