തലയിൽ ചൂടാൻ മാത്രമല്ല, :പ്രമേഹം നിയന്ത്രിക്കാനും ഉത്തമം മുല്ലപ്പൂവിൻ്റെ മണം മാനസിക ഉന്മേഷം നൽകുന്നു. നല്ലൊരു മസ്തിഷ്ക ബൂസ്റ്ററായും ഉപയോഗിക്കാം അറിയാം മറ്റ് ഗുണങ്ങൾ,

മുറ്റത്ത് പൂത്ത് നിൽക്കുന്ന മുല്ലപ്പുക്കൾ കാണുമ്പോൾ ഒരെണ്ണം പൊട്ടിച്ചു മണപ്പിച്ച് മുടിയിലേക്ക് തിരുകും. മുല്ലപ്പൂക്കളുടെ മണം മാനസിക ഉന്മേഷം നൽകുന്നതു കൊണ്ട് തന്നെ ഉടനടി റിഫ്രെഷ്മെന്‍റ് അനുഭവപ്പെടും.

പൂക്കളുടെ രാജ്ഞി എന്നാണ് മുല്ലപ്പൂക്കളെ പണ്ടു മുതൽ തന്നെ വിളിക്കുന്നത്. അത് അവയുടെ മനം കവരുന്ന മണം കൊണ്ട് മാത്രമല്ല, ആരോ​ഗ്യ ​ഗുണങ്ങൾ കൊണ്ട് കൂടിയാണ്.

ദൈവത്തിന്‍റെ സമ്മാനം എന്ന് അർഥം വരുന്ന പേർഷ്യൻ വാക്കായ 'യാസ്മിൻ' നിന്നാണ് ജാസ്മിൻ എന്ന വാക്ക് വരുന്നത്. കാറ്റെച്ചിൻ, എപികാടെച്ചിൻ തുടങ്ങിയ ശക്തമായ ആൻ്റിഓക്‌സിഡൻ്റുകൾ മുല്ലപ്പുക്കളിൽ അടങ്ങിയിട്ടുണ്ട്. 

ഇത് മാനസികാവസ്ഥ മെച്ചപ്പെടുത്താൻ സഹായിക്കും. മുല്ലപ്പൂ ചായ ഡയറ്റിൽ ഇടയ്ക്കിടെ ഉൾപ്പെടുത്തുന്നത് മൊത്തത്തിലുള്ള ആരോ​ഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.

മുല്ലപ്പൂക്കളുടെ മറ്റ് ആരോ​ഗ്യ​ഗുണങ്ങൾ അറിയാം

1. ദഹനം മെച്ചപ്പെടുത്തുന്നു

മുല്ലപ്പൂവിൽ അടങ്ങിയ ആൻ്റിഓക്‌സിഡൻ്റുകൾ ഗ്യാസ്ട്രിക് എൻസൈമുകളുമായി ബന്ധപ്പെടാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നു. അതിലൂടെ വായു സംബന്ധമായ പ്രശ്നങ്ങൾ, വയറുവേദന, വയറിളക്കം, ഇറിറ്റബിൾ ബവൽ സിൻഡ്രോം തുടങ്ങിയവ ഒഴിവാക്കാൻ സഹായിക്കും. 

കുടലിലെ നല്ല ബാക്ടീരിയകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും ഇത് നല്ലതാണ്. കൂടാതെ ശരീരത്തിൽ നിന്ന് ദോഷകരമായ ബാക്ടീരിയകളെയും എഎംഎ വിഷവസ്തുക്കളെയും ഇല്ലാതാക്കുകയും ചെയ്യും.

2. ഹൃദയാരോഗ്യം

ധാരാളം ആന്റി-ഓക്സിഡന്റുകൾ അടങ്ങിയ മുല്ലപ്പൂക്കൾ ഹൃദയത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കും. ആൻറി-കോഗുലൻ്റ്, ആൻറി-ഫൈബ്രിനോലിറ്റിക് ഗുണങ്ങളുടെ സാന്നിധ്യം കൊളസ്ട്രോൾ കുറയ്ക്കുകയും അസാധാരണമായ ഹൃദയ താളം, ഹൃദയാഘാതം അല്ലെങ്കിൽ രക്തപ്രവാഹത്തിന് കാരണമാകുന്ന ധമനികളിൽ കട്ടപിടിക്കുന്നത് തടയുകയും ചെയ്യുന്നു.

3. ശരീരഭാരം

ശരീരഭാരം നിയന്ത്രിക്കാനും മുല്ലപ്പൂക്കൾ സഹായിക്കും. മുല്ലയിലകളിൽ അടങ്ങിയ എപിഗല്ലോകാടെച്ചിൻ, ഗാലിക് ആസിഡ് എന്നിവ മെറ്റബോളിസത്തെ വേഗത്തിലാക്കി ശരീരഭാരം നിയന്ത്രിക്കും. കൂടാതെ ശരീരത്തിൽ നിന്ന് ദോഷകരമായ വിഷവസ്തുക്കളെ ഒഴിവാക്കുകയും അധിക കൊഴുപ്പ് നീക്കാനും സഹായിക്കുന്നു.

4, തലച്ചോറിന്റെ പ്രവർത്തനം

മുല്ലപ്പൂക്കളിൽ അടങ്ങിയിരിക്കുന്ന ആൻ്റിഓക്‌സിഡൻ്റുകളും പോളിഫെനോളുകളും തലച്ചോറിന്റെ പ്രവർത്തനത്തെ മെച്ചപ്പെടുത്തുകയും സെറോടോണിൻ, ഡോപാമൈൻ തുടങ്ങിയ മാനസികാവസ്ഥ മെച്ചപ്പെടുത്തുന്ന ഹോർമോണുകളുടെ ഉൽപാദനത്തിന് സഹായിക്കും. 

ഇത് ഓർമശക്തി, ഏകാ​ഗ്രത, ശാന്തത, ജാ​ഗ്രത തുടങ്ങിയവയെ പ്രോത്സാഹിപ്പിക്കുന്നു. അതിനാൽ മുല്ലപ്പൂക്കളെ മസ്തിഷ്ക ബൂസ്റ്ററായും കണക്കാക്കാം. വിഷാദം, ഉറക്കമില്ലായ്മ, അൽഷിമേഴ്സ്, പാർക്കിൻസൺസ് രോഗം തുടങ്ങിയവ അവസ്ഥകളെ മുല്ലപ്പൂക്കൾ വളരെ സ്വാധീനിക്കാറുണ്ട്.

5. പ്രമേഹം നിയന്ത്രിക്കുന്നു

മുല്ലപ്പൂവിൽ അടങ്ങിയ ഹൈപ്പോഗ്ലൈസെമിക് ​ഗുണം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. ബയോ ആക്റ്റീവ് കാറ്റെച്ചിനുകളുടെ സാന്നിധ്യം മൂലം മുല്ലപ്പൂ ചായ കുടിക്കുമ്പോൾ പാൻക്രിയാറ്റിക് കോശങ്ങളിൽ നിന്നുള്ള ഇൻസുലിൻ ഉത്പാദനം സജീവമാകും. 

മുല്ലപ്പൂ ചായ ഇടയ്ക്കിടെ കുടിക്കുന്നത് അന്നജത്തെ ഗ്ലൂക്കോസായി വിഘടിപ്പിക്കുന്നത് ഗണ്യമായി കുറയ്ക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കാൻ സഹായിക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !