ബ്രസീലിയ: ബ്രസീലിലെ സാവോ പോളോയിലെ വിൻഹെഡോയില്‍ ജനവാസ മേഖലയില്‍ യാത്രാവിമാനം തകർന്നുവീണ് 62 മരണം
58 യാത്രക്കാരും നാല് ജീവനക്കാരുമായി പറന്ന വോപാസ് ലിൻഹാസ് ഏരിയസ് എയർലൈനിന്റെ ഇരട്ട എൻജിൻ എ.ടി.ആർ - 72 വിമാനമാണ് തകർന്നത്.നിലവില്‍ ആരെയും ജീവനോടെ കണ്ടെത്താനായില്ലെന്ന് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നല്‍കുന്ന ബ്രസീല്‍ സിവില്‍ ഡിഫൻസ് അറിയിച്ചു. എല്ലാവരും മരിച്ചെന്ന റിപ്പോർട്ടാണ് ലഭിച്ചതെന്ന് ബ്രസീല്‍ പ്രസിഡന്റ് ലൂയീസ് ഇനാഷ്യോ
ലൂല ഡ സില്‍വയും സ്ഥിരീകരിച്ചു. ഇന്നലെ ഇന്ത്യൻ സമയം രാത്രി 9.55നായിരുന്നു (പ്രാദേശിക സമയം ഉച്ചയ്ക്ക് 1.25) അപകടം. വിമാനം ലാൻഡ് ചെയ്യാൻ പത്ത് മിനിറ്റ് മാത്രമാണുണ്ടായിരുന്നത്.
നിയന്ത്രണം നഷ്ടമായി കുത്തനെ പതിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. അപകട ദൃശ്യങ്ങള്‍ പുറത്തുവന്നു. പിന്നാലെ വിമാനം ചിന്നിച്ചിതറി. മേഖലയില്‍ വൻ തീപിടിത്തമുണ്ടായി.
നിരവധി കെട്ടിടങ്ങള്‍ തകർന്നു. പ്രദേശവാസികളില്‍ ആർക്കും അപകടം സംഭവിച്ചിട്ടില്ലെന്നാണ് പ്രാഥമിക വിവരം. അപകട കാരണം വ്യക്തമല്ല.
പരാന സംസ്ഥാനത്തെ കാസ്കാവലില്‍ നിന്ന് സാവോ പോളോയിലെ ഗ്വാരുലോസ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനം. വിമാനത്തിന് 14 വർഷം പഴക്കമുണ്ടെന്നാണ് റിപ്പോർട്ട്. സംഭവത്തില്‍ ബ്രസീലിയൻ അധികൃതർ അന്വേഷണം ആരംഭിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.