പട്ന: ബിഹാറില്‍ ഒരു വയസുള്ള കുട്ടി പാമ്പിനെ കടിച്ചു കൊന്നു. ഗയയില്‍ നിന്നാണ് അമ്പരപ്പിക്കുന്ന സംഭവം പുറത്തുവന്നത്.വീടിന്റെ ടെറസില്‍ ഇരുന്ന് പിഞ്ചുകുഞ്ഞ് കളിക്കുന്നതിനിടെയാണ് സംഭവം.
കളിപ്പാട്ടമാണെന്ന് കരുതി കുട്ടി പാമ്പിനെ എടുത്ത് കടിക്കുകയായിരുന്നു. പാമ്പിന്റെ കടിയേല്‍ക്കാതെ കുട്ടി രക്ഷപ്പെട്ടതില്‍ അമ്പരപ്പ് പ്രകടിപ്പിക്കുകയാണ് കുടുംബം.കുട്ടി അപകടത്തെക്കുറിച്ച് അറിഞ്ഞിരുന്നില്ല. പാമ്പിനെ ഒരു കളിപ്പാട്ടമായാണ് കുട്ടി കണ്ടത് എന്ന് അമ്മ പറയുന്നു. കുട്ടിക്ക് സമീപം ചത്ത പാമ്പിനെ കണ്ട വീട്ടുകാര്‍ ഉടന്‍ തന്നെ കുട്ടിയെ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു.
കുട്ടിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ ശാരീരികമായി യാതൊരു പരിക്കുമില്ലെന്ന് സ്ഥിരീകരിച്ചു. വിഷമില്ലാത്ത പാമ്പിനെ എടുത്താണ് കുട്ടി കളിച്ചത്. കുട്ടിക്ക് യാതൊരു ആരോഗ്യ പ്രശ്നങ്ങളുമില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതോടെയാണ് വീട്ടുകാര്‍ക്ക് ആശ്വാസമായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.