ധാക്ക: ഭാരതത്തില്‍ കഴിയുന്ന മുൻ ബംഗ്ളദേശ് പ്രസിഡന്റ് ഷെയ്ഖ് ഹസീനയുമായി ഫോണില്‍ സംസാരിച്ചതിന് അവാമി ലീഗ് നേതാവ് അറസ്റ്റില്‍.
ബംഗ്ലദേശ് അവാമി ലീഗ് പാർട്ടി പർഗുണ ജില്ലാ ഘടകം ജനറല്‍ സെക്രട്ടറി ജഹാംഗീർ കബീർ ആണ് സ്ഥാനഭ്രഷ്ടയാക്കപ്പെട്ട ഷെയ്ഖ് ഹസീനയുമായി ഫോണ്‍ സംഭാഷണം നടത്തിയതിന് അറസ്റ്റിലായത്. ഇദ്ദേഹത്തെ ഇന്നലെ അംദാലയിലെ വീട്ടില്‍ വെച്ച് അറസ്റ്റ് ചെയ്തതായി ധാക്ക ട്രിബ്യൂണ്‍ റിപ്പോർട്ട് ചെയ്തു.വൈറലായ ഫോണ്‍ സംഭാഷണത്തെത്തുടർന്ന് ബംഗ്ലാദേശില്‍ കലാപം സൃഷ്ടിക്കാൻ ഗൂഢാലോചന നടത്താൻ ശ്രമിച്ചുവെന്ന കുറ്റത്തിനാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്ന് പർഗുണ സദർ പോലീസ് സ്റ്റേഷൻ ഓഫീസർ റഹ്മാൻ പറഞ്ഞതായി റിപ്പോർട്ടുണ്ട്.
ഫേസ്ബുക്കില്‍ പ്രചരിച്ച മൂന്ന് മിനിറ്റ് കോളില്‍, പാർട്ടി പ്രവർത്തനങ്ങള്‍ അച്ചടക്കത്തോടെ നടത്താൻ ഷെയ്ഖ് ഹസീന കബീറിനോട് നിർദ്ദേശിച്ചതായി ധാക്ക ട്രിബ്യൂണ്‍ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
"വിഷമിക്കേണ്ട, നിങ്ങള്‍ വിഷമിക്കുകയാണെങ്കില്‍ ഞങ്ങള്‍ ദുർബലരാകും, നമ്മള് ശക്തരാണ്." എന്ന് ഈ സംഭാഷണത്തില്‍ കബീർ ഹസീനയോട് പറയുന്നുണ്ട്.
ശൈഖ് ഹസീന മറുപടി പറഞ്ഞു, "ഞാൻ എന്തിന് വിഷമിക്കണം, എനിക്ക് ഭയമില്ല. നിങ്ങള്‍ അച്ചടക്കത്തോടെ പാർട്ടി പ്രവർത്തനങ്ങള്‍ തുടരും, ആഗസ്ത് 15 (ദേശീയ ദുഃഖാചരണം) ആദരവോടെ ആചരിക്കും." ഈ നാടിന്റെ രക്തം ചൊരിഞ്ഞാണ് നമുക്ക് സ്വാതന്ത്ര്യം ലഭിച്ചതെന്ന് സംഭാഷണത്തില്പരാമർശമുണ്ട്.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.