കുറ്റങ്ങൾ നിസ്സാരമല്ല: വിചാരണയ്ക്കായി ഷേഖ് ഹസീനയെ രാജ്യത്തിന് കൈമാറണം: ഇന്ത്യയോട് ബംഗ്ലാദേശ് നാഷണൽ പാർട്ടി,

ധാക്ക: ഇന്ത്യയിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറണമെന്ന് ബംഗ്ലാദേശ് നാഷണൽ പാർട്ടി. വിചാരണയ്ക്കായി ഷേഖ് ഹസീനയെ വിട്ടുനൽകണമെന്ന് മുഖ്യപ്രതിപക്ഷ പാർട്ടിയായ ബിഎൻപി ആവശ്യപ്പെട്ടു.

രാജ്യത്തെ വിപ്ലവം തകർക്കാൻ ശ്രമിച്ച സംഭവത്തിൽ ഹസീന വിചാരണ നേരിടണമെന്നും ബിഎൻപി സെക്രട്ടറി ജനറൽ മിർസ ഫക്രുൽ ഇസ്​ലാം അലംഗിർ പറഞ്ഞു.

ഷേഖ് ഹസീന ചെയ്ത കുറ്റങ്ങൾ നിസ്സാരമല്ല. നിയമപരമായ വഴിയിലൂടെ ഹസീനയെ ഇന്ത്യ കൈമാറണം. 15 വർഷത്തെ ഹസീനയുടെ ഭരണം രാജ്യത്തിന്റെ ജനാധിപത്യത്തെയും പുരോഗതിയെയും തടസ്സപ്പെടുത്തിയെന്നും മിർസ ഫക്രുൽ ഇസ്​ലാം മിർസ പറഞ്ഞു.

 വിദ്യാർത്ഥി പ്രക്ഷോഭത്തെത്തുടർന്നുള്ള ആഭ്യന്തര കലാപം രൂക്ഷമായതോടെയാണ് ഷേഖ് ഹസീന പ്രധാനമന്ത്രി പദം രാജിവെച്ച് ഇന്ത്യയിൽ അഭയം തേടിയത്.

അതേ സമയം ബംഗ്ലദേശ് നാഷണൽ പാർട്ടി അധ്യക്ഷയും മുൻ പ്രധാനമന്ത്രിയുമായ ഖാലിദ സിയയുടെ ബാങ്ക് അക്കൗണ്ടുകൾ പ്രവർത്തന സജ്ജമാക്കി. 17 വർഷമായി ഖാലിദ സിയയുടെ അക്കൗണ്ടുകൾ മരവിപ്പിച്ചിരിക്കുകയായിരുന്നു. 

രണ്ടുതവണ ബംഗ്ലാദേശ് പ്രധാനമന്ത്രിയായിരുന്ന ഖാലിദ സിയയുടെ അക്കൗണ്ടുകള്‍ 2007 ഓഗസ്റ്റിലാണ് മരവിപ്പിച്ചത്. ഹസീന സർക്കാർ 2018 ൽ ഖാലിദ സിയയെ 17 വർഷത്തെ തടവിന് ശിക്ഷിച്ചിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !