കൊല്‍ക്കത്ത: ആള്‍ക്കൂട്ടാക്രമണത്തില്‍ പൊള്ളലേറ്റ ആന ചരിഞ്ഞു. തീപന്തങ്ങളും കമ്പിവടികളും ഉപയോഗിച്ച് ആള്‍ക്കൂട്ടം ആനയെ ആക്രമിക്കുകയായിരുന്നു. ബംഗാളിലെ ജാര്‍ഗ്രാം ജില്ലയിലാണ് സംഭവം.
വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായ പചരിച്ചതോടെ ആക്രമിച്ചവര്‍ക്കെതിരെ അധികൃതര്‍ നടപടി എടുത്തു. മാത്രമല്ല, ആള്‍ക്കൂട്ടാക്രമണത്തിന് നേരെ നിരവധി പേരാണ് വിമര്‍ശനവുമായി എത്തിയിരിക്കുന്നത്.രണ്ട് കുട്ടി ആനകള്‍ ഉള്‍പ്പെടെ ആറ് ആനകളാണ് കഴിഞ്ഞ ദിവസം പ്രദേശത്ത് എത്തിയത്. ആനകളുടെ ആക്രമണത്തില്‍ വയോധികന് മരിക്കുകയും വ്യാപകമായി നാശനഷ്ടം വരുത്തുകയും ചെയ്തിരുന്നു.
ആനകള്‍ ഗ്രാമത്തില്‍ തമ്പടിച്ചതോടെയാണ് ഇരുമ്പുവടിയും തീപന്തങ്ങളുമായി ആനകളെ ആക്രമിച്ചത്. 'ഹുള്ള' എന്നറിയപ്പെടുന്നൊരു സംഘമാണ് ആനകളെ തുരുത്തുന്നതിന് നേതൃത്വം നല്‍കിയതെന്നാണ് ലഭിക്കുന്ന വിവരം. വനംവകുപ്പിന്റെ പൂര്‍ണ അറിവോടെയാണ് ഹുള്ള സംഘം പ്രവര്‍ത്തിക്കുന്നതെന്നാണ് പ്രദേശവാസികള്‍ പറയുന്നു
തീപന്തം ഉപയോഗിച്ച് ആനകളെ വിരട്ടിയോടിക്കുന്ന നടപടി സുപ്രീം കോടതി നിരോധിച്ചിരുന്നു. ഹുള്ള സംഘത്തിന്റെ ആക്രമണത്തിനിരയായ പിടിയാനയുടെ ശരീരത്തില്‍ ഇരുമ്പ് ദണ്ഡ് കുടുങ്ങിയതിനാല്‍ നട്ടെല്ലിന് ക്ഷതമേറ്റതായി മൃഗസംരക്ഷകന്‍ അറിയിച്ചു.
രാത്രി ഏറെ വൈകിയാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ആനയെ ചികിത്സയ്ക്കായി കൊണ്ടു പോയത്. അപകടത്തിന് ശേഷം എട്ട് മണിക്കൂറിലധികം വൈകിയാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ട്. മണിക്കൂറുകള്‍ക്ക് ശേഷം ആന ചരിഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.