നടി പായൽ മുഖർജിക്ക് നേരെ ആക്രമണം; ബൈക്ക് കുറുകെ നിര്‍ത്തി കാര്‍ തടഞ്ഞു, കല്ലു കൊണ്ടു ചില്ല് തകർത്തു, പരാതി

നടി പായൽ മുഖർജിക്ക് നേരെ ആക്രമണം; ബൈക്ക് കുറുകെ നിര്‍ത്തി കാര്‍ തടഞ്ഞു, കല്ലു കൊണ്ടു ചില്ല് തകർത്തു, പരാതി

കൊൽക്കത്ത: ബം​ഗാളിൽ ന​ഗര മധ്യത്തിൽ നടിക്കു നേരെ ആക്രമണം. രാത്രി കാറോടിച്ചു പോകുകയായിരുന്ന ബം​ഗാളി നടി പായൽ മുഖർജിക്കു നേരെയാണ് ബൈക്കിലെത്തിയ ആൾ ആക്രമണം നടത്തിയത്. നടി സഞ്ചരിച്ച കാർ തടഞ്ഞു നിർത്തി ആക്രമിച്ചുവെന്നാണ് പരാതി.

നടിയുടെ വീഡിയോയും പുറത്തു വന്നിട്ടുണ്ട്. രാത്രി സതേൺ അവന്യുവിലൂടെ കാറോടിച്ചു പോകുമ്പോൾ ബൈക്ക് കുറുകെ നിർത്തി ഒരാൾ ആക്രമിക്കുകയായിരുന്നു. കാറിൽ നിന്നു പുറത്തിറങ്ങാൻ ഇയാൾ നടിയോടു ആവശ്യപ്പെട്ടെങ്കിലും ഇറങ്ങിയില്ല

പിന്നാലെ, ബൈക്കിൽ വന്ന ആൾ കല്ലെടുത്ത് ഡ്രൈവിങ് സീറ്റിന്റെ വശത്തുള്ള ചില്ല് ഇടിച്ചു തകർക്കുകയായിരുന്നു. ചില്ല് കൊണ്ടു നടിയുടെ കൈയ്ക്ക് മുറിവേറ്റിട്ടുണ്ട്. വനിതാ ഡോക്ടർ പിഡനത്തിനിരയായി കൊല്ലപ്പെട്ടതിന്റെ പ്രതിഷേധം നടക്കുന്നതിനിടെയാണ് നടിക്കു നേരെയുള്ള ആക്രമണം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network