കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ആർജി കാർ മെഡിക്കല്‍ കോളേജിലെ മുൻ പ്രിൻസിപ്പല്‍ സന്ദീപ് ഘോഷിന്റെ വീട്ടില്‍ റെയ്‌ഡ് നടത്തി സിബിഐ. 13 മണിക്കൂർ നീണ്ട പരിശോധനയില്‍ സുപ്രധാന രേഖകള്‍ പിടിച്ചെടുത്തതായാണ് വിവരം.
ഈ മാസം ഒൻപതിന് പിജി ഡോക്ടർ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട കേസിന് പുറമെ, സന്ദീപ് ഘോഷിനെതിരെ ഉയർന്ന അഴിമതി ആരോപണങ്ങളിലും സിബിഐ അന്വേഷണം നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് റെയ്‌ഡ്.സന്ദീപ് ഘോഷ് ആർജി കാർ മെഡിക്കല്‍ കോളേജ് പ്രിൻസിപ്പലായിരുന്ന സമയത്ത് നടത്തിയ സാമ്പത്തിക ക്രമക്കേടുകളിലാണ് സിബിഐ അന്വേഷണം നടക്കുന്നത്. മെഡിക്കല്‍ സൂപ്രണ്ട് സഞ്ജയ് വസിഷ്ഠിന്റേയും മറ്റ് 13 പേരുടെയും വീടുകളിലും സിബിഐ കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു.
സിബിഐയുടെ അഴിമതി വിരുദ്ധ വിഭാഗമാണ് റെയ്‌ഡുകള്‍ നടത്തിയത്. ആർ ജി കാർ മെഡിക്കല്‍ കോളേജിലെ വനിതാ ഡോക്ടറുടെ കൊലപാതകത്തില്‍ സംശയനിഴലില്‍ നില്‍ക്കുന്ന സന്ദീപ് ഘോഷിനെതിരെ നിരവധി അഴിമതി ആരോപണങ്ങള്‍ ഉയർന്നിട്ടുണ്ട്.
അഴിമതി ആരോപണങ്ങളില്‍ സംസ്ഥാന സർക്കാർ അന്വേഷണം ആരംഭിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ കൊല്‍ക്കത്ത ഹൈക്കോടതി കേസ് സിബിഐക്ക് കൈമാറി. നേരത്തെ സിബിഐ ഇയാളെ നുണ പരിശോധനയ്‌ക്ക് വിധേയനാക്കിയിരുന്നു.
അതേസമയം, സന്ദീപ് ഘോഷിനെ കഴിഞ്ഞ ദിവസം സിബിഐ വീണ്ടും ചോദ്യം ചെയ്തു. ഏഴ് സിബിഐ ഉദ്യോഗസ്ഥരാണ് ബെലിയാഘട്ടയിലെ വീട്ടില്‍ നടന്ന ചോദ്യം ചെയ്യലില്‍ പങ്കെടുത്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.