ഈ ക്രൂരതക്ക് പിന്നില്‍ ഒരാളോ രണ്ട് പേരോ മാത്രമല്ല: സര്‍ക്കാര്‍ മറയ്ക്കാൻ ശ്രമിക്കുന്നതെന്താണ്? കൊല്‍ക്കത്ത പീഡനക്കേസില്‍ മമതബാനര്‍ജിക്കെതിരെ രൂക്ഷ വിമർശനവുമായി ദേശീയ വനിതാ കമ്മീഷൻ,

കൊല്‍ക്കത്ത : വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ രൂക്ഷ വിമർശനവുമായി ദേശീയ വനിതാ കമ്മീഷൻ.

സർക്കാർ എന്തോ മറയ്ക്കാൻ ശ്രമിക്കുകയാണെന്ന് ദേശീയ വനിതാ കമ്മീഷൻ മേധാവി രേഖ ശർമ പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് മാദ്ധ്യപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു രേഖ ശർമ.

ഇതിന് പിന്നില്‍ ഒരാളോ രണ്ട് പേരോ മാത്രമല്ല. നിരവധി പേർ ഇതിന് പിന്നിലുണ്ടെന്ന കാര്യം വ്യക്തമാണ്. അവരെ രക്ഷിക്കാൻ മമ്മത ബാനാർജി ആഗ്രഹിക്കുന്നുണ്ട്. 

ഇപ്പോള്‍ കേസ് സെൻട്രല്‍ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ (സിബിഐ) ഏറ്റെടുത്തിരിക്കുകയാണ്. സിബിഐ അന്വേഷണത്തിന് ശേഷം അവർ എന്താണ് മറയ്ക്കാൻ ശ്രമിക്കുന്നതെന്ന് വ്യക്തമാകും എന്നും അവർ കൂട്ടിച്ചേർത്തു.

സംഭവത്തില്‍ മുഖ്യമന്ത്രി മമത ബാനർജിയുടെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിപ്പിച്ചിരിക്കുകയാണ് എബിവിപി (അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത്). ആശുപത്രിയ്ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ സംസ്ഥാന സർക്കാരിനെതിരെ ഹൈക്കോടതി രൂക്ഷ വിമർശനം നടത്തിയിരുന്നു. 

ആശുപത്രിയിലെ ആ്രകമണത്തിന് പിന്നാലെ കോടതിയിലേയ്ക്ക് തുടർച്ചയായി ഇമെയില്‍ വന്നതിന് പിന്നാലെയാണ് കോടതി കേസ് ലിസ്റ്റ് ചെയ്തതെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഭരണകൂടത്തിന്റെ സമ്പൂർണ പരാജയമാണ് ഇതെന്നും കോടതി നിരീക്ഷിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !