ഷിരൂർ: ഷിരൂരില്‍ ഗംഗാവലി പുഴയ്ക്കടുത്താണ് മൂന്ന് പെണ്മക്കളടങ്ങുന്ന ജഗന്നാഥന്റെ കുടുംബം. മണ്ണിടിച്ചിലിനു പിന്നാലെ ജഗന്നാഥനും കാണാമറയത്താണ്.
ദുരന്തത്തില്‍ മരിച്ച ലക്ഷ്മണയുടെ ഭാര്യാ സഹോദരനും ഹോട്ടലിലെ സഹായിയുമായിരുന്നു ജഗന്നാഥന്.ശരീരം തുളഞ്ഞുപോകുന്നത് കണക്കെ കനത്ത മഴയായിരുന്നു. പകുതി കീറിയ തന്റെ കുടയുമായി ജഗന്നാഥന് അന്നും ഹോട്ടലിലേക്ക് പോയി. ഇടയ്ക്ക് വിളിച്ചപ്പോള്‍ ഹോട്ടലില്‍ തിരക്കുണ്ടെന്ന് പറഞ്ഞ് ഫോണ്‍ വച്ചു. പെട്ടെന്നാണ് ദേശീയപാതയില്‍ മണ്ണിടിഞ്ഞെന്ന് വിളിച്ചുപറഞ്ഞുകൊണ്ട് അയല്‍വാസികള്‍ അങ്ങോട്ട് ഓടുന്നത് കണ്ടത്. ഉടനെ അച്ഛനെ വീണ്ടും വിളിച്ചു. കിട്ടിയില്ല. ഇതുവരെ കിട്ടിയിട്ടില്ല.
ജഗന്നാഥന്റെ മകള്‍ കൃതികയുടെ വാക്കിലും കണ്ണിലുമുണ്ട് ഷിരൂരിലെ ദുരന്തത്തിന്റെ ആഴവും ഭയവും- "അച്ഛനെ ഫോണ്‍ വിളിച്ചു, കിട്ടിയില്ല. മാമിയെ വിളിച്ചു കിട്ടിയില്ല. അങ്ങോട്ട് ഓടി.. നോക്കുമ്പോള്‍ മണ്ണ് മാത്രം"
ഹോട്ടലുടമ ലക്ഷ്മണയുടെ ഭാര്യാ സഹോദരനായിരുന്നു ജഗനാഥന്. മനീഷയും കൃതികയും പല്ലവിയുമാണ് ജഗന്നാഥന്റെ മക്കള്‍. ജഗന്നാഥന്റെയും ലക്ഷ്മണയുടെയും കുടുംബങ്ങളുടെ സന്തോഷ നിമിഷങ്ങള്‍ കൃതിക ഫോണില്‍ സൂക്ഷിച്ചു വച്ചിട്ടുണ്ട്. മൃതദേഹം എങ്കിലും സർക്കാർ കണ്ടെത്തി തരണമെന്ന് ജഗന്നാഥന്റെ ഭാര്യ ബേബി കണ്ണീരോടെ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.