ബംഗളൂരു: ദാസറഹള്ളിയിലെ കാവേരി ലേഔട്ടില്‍ സഹോദരിമാരായ സ്‌കൂള്‍ വിദ്യാർഥിനികളെ രണ്ടാനച്ഛൻ കഴുത്തറുത്ത് കൊന്നു.
പത്താം ക്ലാസ് വിദ്യാർഥിനി സോണി (16), എട്ടാം ക്ലാസ് വിദ്യാർഥിനി ശ്രുതി (14) എന്നിവരാണ് മരിച്ചത്. പ്രതി മോഹൻ ഒളിവിലാണ്. ഉത്തരാഖണ്ഡിലെ ഡെറാഡൂണ്‍ സ്വദേശിയാണ് മോഹൻ. ഒമ്പത് വർഷം മുമ്പാണ് ഉത്തർപ്രദേശിലെ ഗോരഖ്പൂർ സ്വദേശിനിയായ അനിത യാദവിനെ മോഹൻ വിവാഹം ചെയ്തത്.ദാസറഹള്ളിയിലെ ഒരു വസ്ത്രനിർമ്മാണശാലയില്‍ ജോലി ചെയ്യുകയായിരുന്ന അനിത ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് കുട്ടികളെ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്. മോഹനാണ് കൃത്യം ചെയ്തതെന്നും മക്കള്‍ ആണ്‍കുട്ടികളോട് സംസാരിക്കുന്നതിനാലാണ് ഇയാള്‍ ഇത് ചെയ്തതെന്നും അവർ ആരോപിച്ചു.'
മക്കള്‍ ആണ്‍കുട്ടികളോട് സംസാരിക്കുന്നത് അയാള്‍ക്ക് ഇഷ്ടമായിരുന്നില്ല. അവർ കുട്ടികളല്ലേ എന്നും നിങ്ങള്‍ക്ക് സ്ത്രീകളോട് സംസാരിക്കാമെങ്കില്‍ അവർക്ക് എതിർലിംഗത്തില്‍ പെട്ടവരോട് സംസാരിക്കുന്നതിന് എന്താണ് പ്രശ്‌നമെന്നും ഞാൻ ചോദിക്കാറുണ്ടായിരുന്നു. എന്നാല്‍ പെണ്‍കുട്ടികളെ ആണ്‍കുട്ടികളില്‍നിന്ന് വേറിട്ട് നിർത്തണമെന്ന നിർബന്ധമായിരുന്നു അയാള്‍ക്ക്', അനിത പറഞ്ഞു.
മൃതദേഹങ്ങളില്‍ ആഴത്തിലുള്ള മുറിവുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. മോഹനായി തിരച്ചില്‍ തുടരുകയാണ്. അനിതയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.