മറന്നിട്ടില്ല ഷിരുർ: ഗതാഗതം പുനരാരംഭിച്ചു. അമാവാസി ആയതിനാല്‍ ഇന്ന് പുഴയില്‍ വെള്ളം കുറയും; അര്‍ജുനെ തെരയാനൊരുങ്ങി ഈശ്വര്‍ മല്‍പെ, ബന്ധുക്കള്‍ ഷിരൂരിലേക്ക്,

ഷിരൂർ : ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ ‌കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അർജുനെ കണ്ടെത്താൻ ഗംഗാവലിപ്പുഴയില്‍ തെരച്ചിലിന് തൃശൂർ‌ കാർഷിക സർവകലാശാലയുടെ ഡ്രജർ എത്തിക്കേണ്ടെന്ന് തീരുമാനം.

യന്ത്രം എത്തിച്ചാലും പുഴയിലെ ചെളിയും ഒഴുക്കും കാരണം പ്രവർത്തിപ്പിക്കാനാകില്ല എന്നാണ് സ്ഥലം സന്ദർശിച്ച സമിതി തൃശൂർ ജില്ലാ ഭരണകൂടത്തിന് നല്‍കിയ റിപ്പോർട്ട്. ഇതിനിടെ ദേശീയപാതയില്‍ ഷിരൂരിലൂടെ ഗതാഗതം പുനരാരംഭിച്ചു.

ഇന്ന് അമാവാസി നാളില്‍ വേലിയിറക്കത്തില്‍ പുഴയിലെ വെള്ളം കുറയുമെന്നും ഇറങ്ങാൻ സന്നദ്ധനാണെന്നും പ്രാദേശിക മത്സ്യത്തൊഴിലാളി ഈശ്വർ മല്‍പെ അറിയിച്ചതായി അർജുന്റെ സഹോദരീ ഭർത്താവ് ജിതിൻ പറഞ്ഞു. മൂന്ന് മണിക്കൂറോളം പുഴയില്‍ വെള്ളം കുറയുമെന്നാണു കരുതുന്നത്. അർജുന്റെ ബന്ധുക്കള്‍ ഇന്ന് രാവിലെ ഷിരൂരിലെത്തും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !