ശിൽപ്പിയും സഹസംവിധായകനുമായ അനിൽ സേവ്യർ (39) നിര്യാതനായി.

ശിൽപ്പിയും  സഹസംവിധായകനുമായ അനിൽ സേവ്യർ (39) നിര്യാതനായി. ഹൃദയസ്തംഭനത്തെ തുടർന്ന് ചികിത്സയിലായിരുന്നു. 

ഓഗസ്റ്റ് 15 ന് ഫുട്ബോൾ കളിക്കുന്നതിനിടെയുണ്ടായ ഹൃദയാഘാതത്തിൽ നിന്ന് കരകയറാൻ പാടുപെടുകയായിരുന്നു അനിൽ. അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ പ്രവേശിപ്പിച്ച് ചികിത്സയിലിരിക്കെ ചൊവ്വാഴ്ച വീണ്ടും ഹൃദയസ്തംഭനം അനുഭവപ്പെട്ട് അന്തരിച്ചു. അനുപമ ഏലിയാസ് ആണ് ഭാര്യ. അങ്കമാലി കേന്ദ്രീകരിച്ച് ഭാര്യയും ചിത്രകാരിയുമായ അനുപമ ഏലിയാസുമൊത്ത് കലാപരിശീലനം നടത്തി വരുകയായിരുന്നു. മലയാള ചലച്ചിത്രമേഖലയിൽ അസിസ്റ്റൻ്റ് ഡയറക്ടറായും ആർട്ട് ഡിസൈനറായും കൊച്ചി മുസിരിസ് ബിനാലെയുടെ ഭാഗമായും പ്രവർത്തിച്ചിരുന്നു. മഞ്ഞുമ്മേൽ ബോയ്സ്, തല്ലുമാല, ജാൻ എ മൻ, മഞ്ഞുമ്മൽ ബോയ്സ്, തെക്ക് വടക്ക് സിനിമകളുടെ തുടങ്ങിയ സിനിമകളുടെ സഹസംവിധായകനുമായിരുന്നു.

കേരളാ സ്വദേശിയായ അനിൽ സേവ്യർ തൃപ്പൂണിത്തുറ ആർഎൽവി കോളേജിൽ നിന്ന് ബിഎഫ്എ പൂർത്തിയാക്കിയ ശേഷം ഹൈദ്രബാദ് കേന്ദ്ര സർവ്വകലാശാലയിൽ നിന്ന് ശിൽപ്പകലയിൽ എംഎഫ്എ ചെയ്തു. ഒരേ സമയം ക്യാംപസിൽ ഉണ്ടായിരുന്ന രോഹിത് വെമുലയുടെ സ്മാരക ശിൽപ്പം അനിലാണ് സൃഷ്ടിച്ചത്. 

പ്രതിഭാധനനായ ശിൽപിയും സാമൂഹിക ഇടപെടലിൽ കലയുടെ പരിവർത്തനാത്മക പങ്കിൻ്റെ വക്താവും തൻ്റെ സുഹൃത്തുക്കളുമായി ചേർന്ന് രോഹിത് വെമുലയുടെ പ്രതിമ സൃഷ്ടിച്ചു, രോഹിതിൻ്റെ അമ്മ 2017 ജനുവരി 17 ന് അദ്ദേഹത്തിൻ്റെ ആദ്യ അനുസ്മരണ ദിനത്തിൽ UoH ലെ വെളിവാഡയിൽ അനാച്ഛാദനം ചെയ്തു. പ്രതിമ, കാമ്പസിൽ നിന്ന് സ്മാരകം നീക്കം ചെയ്യുന്നത് സർവകലാശാലാ ഭരണകൂടത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നതിനായി കനത്ത കോൺക്രീറ്റിൽ രോഹിതിൻ്റെ പ്രതിമ പതിപ്പിച്ചു. 2016 ജനുവരിയിൽ കാമ്പസിൽ വെമുല ആത്മഹത്യ ചെയ്‌തതിന് ശേഷമാണ് ഇത് സ്ഥാപിച്ചത്.  ഇത് UoH-ൽ മാസങ്ങളോളം പ്രതിഷേധത്തിന് കാരണമായി.

രോഹിത് വെമുലയുടെ ആത്മഹത്യ ദേശീയ പ്രശ്‌നമായി മാറി, അത് പാർശ്വവൽക്കരിക്കപ്പെട്ട വിദ്യാർത്ഥികൾ പലപ്പോഴും അഭിമുഖീകരിക്കുന്ന വിവേചനത്തെയും മുൻകാലങ്ങളിൽ നടന്ന മറ്റ് ആത്മഹത്യകളെയും എടുത്തുകാണിച്ചു. തുടർന്ന് യുഒഎച്ച് വൈസ് ചാൻസലർ പ്രൊഫ അപ്പാ റാവു, ബിജെപി നേതാക്കൾ എന്നിവർക്കെതിരെ തെലങ്കാന പൊലീസ് ആത്മഹത്യയ്ക്ക് കേസെടുത്തു.

തന്റെ ഭൗതികശരീരം മെഡിക്കൽ വിദ്യാർഥികൾക്ക് പഠനത്തിന് നൽകണമെന്ന അനിലിന്റെ തീരുമാനം നടപ്പാക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. അങ്കമാലി കിടങ്ങൂർ പുളിയേൽപ്പടി വീട്ടിൽ പി.എ സേവ്യറാണ് പിതാവ്. മാതാവ് അൽഫോൻസ സേവ്യർ, സഹോദരൻ അജീഷ് സേവ്യർ. ബുധനാഴ്ച രാവിലെ 11 മണി മുതൽ വസതിയിലും ശേഷം നാസ് ഓഡിറ്റോറിയത്തിൽ മൂന്നുമണിവരെയും മൃതദേഹം പൊതുദർശനത്തിന് വയ്ക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോയിലെ ജനങ്ങളുടെ പ്രതികരണം | Kalamkaval l Mammootty | Theatre Response

കോട്ടയം പിടിച്ചെടുക്കുവാൻ മാണി ഗ്രൂപ്പ് സ്ഥാനാർത്ഥികൾ ഇറങ്ങി.. | ELECTION 2025 | #josekmani | Vote

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !