ഹരിപ്പാട്: ദില്ലിയിലെ ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിത്സയിലിരുന്ന നഴ്സിങ് വിദ്യാർഥിനി മരിച്ചു. ചേപ്പാട് മുട്ടം കുന്നേല്‍ വീട്ടില്‍ പ്രദീപ്- ഷൈലജ ദമ്പതികളുടെ മകള്‍ പ്രവീണ(20) ആണ് മരിച്ചത്.
വി.എം.സി.സി. നഴ്സിങ് കോളേജിലെ രണ്ടാം വർഷ വിദ്യാർഥിയായിരുന്നു പ്രവീണ.ചൊവ്വാഴ്ച പുലർച്ചെയായിരുന്നു വിദ്യാർത്ഥിനി മരണപ്പെട്ടത്. ജൂണ്‍ മാസം ആദ്യം ഹോസ്റ്റലിലെ ഭക്ഷണത്തില്‍ നിന്നാണ് പ്രവീണയ്ക്ക് ഭക്ഷ്യവിഷബാധയേറ്റത്.
ഹോസ്റ്റലിലെ ഭക്ഷണം കഴിച്ച് പ്രവീണയുള്പ്പടെ നാല്‍പ്പതോളം കുട്ടികള്‍ ചികിത്സയിലായിരുന്നു. ആദ്യം ഹരിയാണയിലെ ജിന്തർ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പ്രവീണയെ പിന്നീട് ഹരിപ്പാട്ടെയും പരുമലയിലേയും ആശുപത്രികളിലേക്ക് മാറ്റിയിരുന്നു.
പിന്നീട്, ഗുരുതരാവസ്ഥയില്‍ ആയതിനെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലിരിക്കെയാണ് വിദ്യാർത്ഥിനി മരിച്ചത്.
ഇവരുടെ കുടുംബം വർഷങ്ങളായി ഹരിയാനയിലെ ഇസാറില്‍ സ്ഥിരതാമസമാണ്. പ്രവീണയുടെ അമ്മ ഷൈലജ ഇസാറില്‍ വിദ്യാദേവി ജിന്തർ സ്കൂളിലെ ജീവനക്കാരിയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.