പുറത്തേക്ക് പോയവർ മടങ്ങി വന്നില്ല: മാരാരിക്കുളത്ത് മൂന്ന് കുട്ടികളെ കാണാതായി തിരച്ചിൽ ഊർജിതം,

പുറത്തേക്ക് പോയവർ മടങ്ങി വന്നില്ല: മാരാരിക്കുളത്ത് മൂന്ന് കുട്ടികളെ കാണാതായി തിരച്ചിൽ ഊർജിതം,

മാരാരിക്കുളം: കഞ്ഞിക്കുഴി വനസ്വർഗത്തെ സർക്കാർ ചില്‍ഡ്രൻസ് ഹോമില്‍നിന്ന് മൂന്ന് കുട്ടികളെ കാണാതായി. 15ഉം 14ഉം വയസുള്ള മൂന്ന് ആണ്‍ കുട്ടികളെയാണ് കാണാതായത്.

തിങ്കളാഴ്ച വൈകീട്ട് നാലു മണിയോടെ പുറത്തേക്ക് പോയ കുട്ടികള്‍ പിന്നീട് മടങ്ങി വന്നില്ല.ജുവനൈല്‍ ജസ്റ്റിസ് നിയമ പ്രകാരം രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന സ്ഥാപനമാണിത്.

മാരാരിക്കുളം പൊലീസ് കേസെടുത്തു. കാണാതായതില്‍ ഒരാള്‍ ഇതിന് മുമ്പും സമാന സാഹചര്യത്തില്‍ അപ്രത്യക്ഷനായിട്ടുണ്ട്.എന്നാല്‍ ഇത്തവണ ഈ കുട്ടി സുഹൃത്തുക്കളായ രണ്ട് പേരെയും കൊണ്ട് പോകുകയായിരുന്നു.

ഇന്നലെ വൈകുന്നേരം മുതല്‍ മൂവരെയും കാണാനില്ലെന്ന് അധികൃതർ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.മാരാരിക്കുളം പൊലീസ് അന്വേഷണം ആരംഭിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network