അമ്പലപ്പുഴ: വളഞ്ഞവഴിയില്‍ അതിരൂക്ഷമായ കടലാക്രമണത്തില്‍ രണ്ട് വീടുകള്‍ തകർന്നു. നിരവധി വീടുകള്‍ തകർച്ചാ ഭീഷണിയിലുമായി.അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 14-ാം വാർഡ് പുതുവല്‍ സുരേന്ദ്രൻ, അശോകൻ എന്നിവരുടെ വീടുകളാണ് തകർന്നത്.
രണ്ട് ദിവസങ്ങളിലായി ഉണ്ടായിരുന്ന കടലാക്രമണം ഇന്നലെ ശക്തി പ്രാപിക്കുകയായിരുന്നു. സുനാമി പദ്ധതിയില്‍ ലഭിച്ച വീടുകളാണ് കടലെടുത്തത്. തകർന്ന വീട്ടില്‍ നിന്ന് വീട്ടുപകരണങ്ങള്‍ ഇവർ അയല്‍ വീടുകളിലേക്ക് മാറ്റി.രണ്ട് കുടുംബങ്ങളിലായി കുട്ടികളുള്‍പ്പെടെ 9 പേരാണുള്ളത്. വീട് തകർന്നതോടെ ഇനി എങ്ങോട്ട് പോകണമെന്നറിയാതെ ആശങ്കപ്പെട്ടിരിക്കുകയാണ് ഇവർ.
കടലാക്രമണത്തെ ചെറുക്കാനായി കോടികള്‍ ചെലവഴിച്ചു നിർമിച്ച ടെട്രാപോഡുകള്‍ക്ക് മുകളിലൂടെ ആഞ്ഞടിച്ച തിരമാലകളാണ് വീടുകള്‍ തകർത്തത്. കടല്‍ഭിത്തി നിർമിക്കാമെന്ന പ്രഖ്യാപനമല്ലാതെ ഒരു കല്ല് പോലും തീര സംരക്ഷണത്തിനായി ഇവിടെ ഇറക്കിയിട്ടില്ലെന്നാണ് പ്രദേശ വാസികള്‍ പറയുന്നത്. നിരവധി വീടുകള്‍ ഇപ്പോഴും തകർച്ചാ ഭീഷണിയിലാണ്.
വീട് സംരക്ഷിക്കാൻ ചാക്കുകളില്‍ മണ്ണ് നിറച്ച് തീരത്ത് സ്ഥാപിക്കുകയാണ് ഇവർ. എന്നിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് തീര സംരക്ഷണത്തിനായി യാതൊരു നടപടിയുമുണ്ടായിട്ടില്ല.
കടല്‍ ഭിത്തിയും പുലിമുട്ടും നിർമിക്കാനായി ടെണ്ടർ ക്ഷണിച്ച് വർഷങ്ങള്‍ പിന്നിട്ടിട്ടും തീര സംരക്ഷണം യാഥാർത്ഥ്യമാകാതെ വന്നതാണ് ഈ വീടുകള്‍ തകരാൻ കാരണമായത്. കടല്‍ ഇനിയും ശക്തി പ്രാപിച്ചാല്‍ കൂടുതല്‍ വീടുകള്‍ കടലെടുക്കാനാണ് സാധ്യത.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.