ആലപ്പുഴ: കഞ്ഞിക്കുഴി വനസ്വര്ഗത്തെ ചില്‍ഡ്രന്‍സ് ഹോമില്‍നിന്ന് കാണാതായ മൂന്ന് കുട്ടികളില്‍ രണ്ട് പേരെ കണ്ടെത്തി. ചെങ്ങന്നൂര്‍ പൊലീസാണ് അഭിമന്യു, അപ്പു എന്നീ കുട്ടികളെ കണ്ടെത്തിയത്. അഭിഷേക് എന്ന കുട്ടിയെ കണ്ടെത്താനായിട്ടില്ല.
ശിശു ക്ഷേമ സമിതിയുടെ കഞ്ഞിക്കുഴിയിലെ ഹോപ് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ഇന്നലെ വൈകിട്ട് മുതല്‍ കുട്ടികളെ കാണാതായത്. ഇന്നലെ അവധി ദിവസമായതിനാല്‍ വൈകീട്ട് നാലു മണിയോടെ പുറത്തേക്ക് പോയ കുട്ടികള്‍ പിന്നീട് മടങ്ങി വന്നില്ല.കുട്ടികളെ കാണാനില്ലെന്ന് അധികൃതര്‍ പരാതി നല്‍കിതിന് പിന്നാലെ പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും കുട്ടികളെ കണ്ടെത്താനായിരുന്നില്ല. ഇതിനിടെയാണ് ചെങ്ങന്നൂരില്‍ വച്ച് 2 കുട്ടികളെ കണ്ടെത്തിയത്. ഇനിയും കണ്ടെത്താനുള്ള ഒരു കുട്ടിക്കായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.