സ്റ്റേഷനിലേക്ക് ഫോൺ വിളിച്ച് അസഭ്യം പറയുന്നത് സ്ഥിരം പരിപാടി: അന്വേഷിക്കാനെത്തിയ പൊലീസുകാർക്ക് നേരെ പെപ്പർ സ്പ്രേ പ്രയോ​ഗം: പ്രതി അറസ്റ്റിൽ,

ആലപ്പുഴ: പൊലീസ് ഉദ്യോ​ഗസ്ഥർക്ക് നേരെ പെപ്പർ സ്പ്രേ പ്രയോ​ഗം നടത്തിയ യുവാവ് അറസ്റ്റിൽ. പുന്തല മേലാപറമ്പിൽ വിനീഷ് മോഹനാണ് അറസ്റ്റിലായത്. പൊലീസ് സ്റ്റേഷനിലേക്ക് സ്ഥിരമായി വിളിച്ച് അസഭ്യം പറയുന്നതിനെക്കുറിച്ച് അന്വേഷിക്കാനാണ് പൊലീസ് എത്തിയത്.

വീട്ടിലെത്തിയ പൊലീസ് സംഘത്തിനു നേരെ അപ്രതീക്ഷിത അക്രമം അഴിച്ചുവിടുകയായിരുന്നു.

ചെങ്ങന്നൂരിനു സമീപം വെൺമണിയില്‍ ബുധനാഴ്ച രാവിലെയാണു സംഭവം. വിനീഷ് സ്റ്റേഷനിലെ ഫോണിൽ സ്ഥിരമായി വിളിച്ച് അസഭ്യം പറയുകയും എസ്എച്ച്ഒയുടെ ഔദ്യോഗിക ഫോണിൽ വിളിച്ചു വധഭീഷണി മുഴക്കുകയും ചെയ്തിരുന്നു. ഇത് അന്വേഷിക്കാൻ വീട്ടിൽ എത്തിയ പൊലീസ് സംഘത്തിനു നേരെ പെപ്പർ സ്പ്രേ ഉപയോ​ഗിക്കുകയായിരുന്നു.

എസ്എച്ച്ഒ എം.സി. അഭിലാഷ്, സിപിഒ ശ്യാം എന്നിവർക്കു നേരെയായിരുന്നു പെപ്പർ സ്പ്രേ ആക്രമണം. തുടർന്നു മറ്റു പൊലീസുകാർ ചേർന്നു വിനീഷിനെ കീഴ്പ്പെടുത്തി. ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

 യുവാവിന് ഏതെങ്കിലും തരത്തിൽ മാനസികാസ്വാസ്ഥ്യം ഉണ്ടോയെന്നും പൊലീസ് പരിശോധിക്കുകയാണ്. ഔദ്യോഗിക കൃത്യ നിർവഹണത്തിനു തടസം സൃഷ്ടിക്കുക, പൊലീസുകാരെ അക്രമിക്കുക തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !