അമേരിക്ക സാമ്പത്തിക മാന്ദ്യത്തിന്റെ വക്കിലെത്തി നില്‍ക്കുന്നു എന്ന ശ്രുതി പടര്‍ന്നതോടെ ഇന്നലെ വെള്ളിയാഴ്ച യൂറോപ്പിലെയും ഏഷ്യയിലെയും ന്യൂയോര്‍ക്കിലെയും വിപണികള്‍ ഇടഞ്ഞു. ആഗോള ഓഹരി വിപണികളില്‍ നിന്നും 2.9 ട്രില്യന്‍ ഡോളര്‍ ഒലിച്ചു പോയി. അമേരിക്കയില്‍ തൊഴിലില്ലായ്മ പ്രതീക്ഷിച്ച രീതിയില്‍ പരിഹരിക്കാന്‍ ആയില്ല എന്ന റിപ്പോര്‍ട്ട് കൂടി വന്നതോടെ വീഴ്ചയുടെ ആക്കം വര്‍ദ്ധിക്കുകയായിരുന്നു.
2021 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മാ നിരക്കാണ് ഇപ്പോള്‍ അമേരിക്കയില്‍ എന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അമേരിക്കന്‍ ഉല്‍പ്പാദന മേഖലയിലെ തകര്‍ച്ച പ്രതിപാദിച്ചുകൊണ്ട് ഈവാരം ആദ്യം ഇറങ്ങിയ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അമേരിക്കന്‍ വിപണിയുടെ കുതിപ്പിന്റെ വേഗത കുറഞ്ഞിരുന്നു. 2023 ജനുവരിയിൽ 25,000 ജീവനക്കാരെയാണ് ആമസോൺ പിരിച്ചുവിട്ടത്.
കോവിഡ് കാലത്തിന് ശേഷമുണ്ടായ ഏറ്റവും മോശം പ്രകടനമായിരുന്നു ഇന്നലെ ജാപ്പനീസ് വിപണിയില്‍ ദൃശ്യമായത്. യൂറോപ്യന്‍ ടെക്നോളജി കമ്പനികള്‍ക്കും ഇന്നലെ കനത്ത നഷ്ടങ്ങള്‍ പേറേണ്ടിവന്നു. ആമസോണ്‍ ഉള്‍പ്പടെയുള്ള പല ഭീമന്മാര്‍ക്കും ഇന്നലെ കനത്ത നഷ്ടമാണുണ്ടായത്. 12.5 ശതമാനം ഇടിവാണ് ആമസോണിന് സംഭവിച്ചതെങ്കില്‍ ഇന്റെലിനുണ്ടായത് 29 ശതമാനം ഇടിവായിരുന്നു. സമാനമായ രീതിയില്‍ ജാപ്പനീസ് ഓഹരി വിപണിയിലും ഇടിവ് ദൃശ്യമായി.
സെമി കണ്ടക്ടര്‍ ഉല്‍പ്പാദകരായ ഇന്റലിന്റെ നിരാശജനകമായ റിപ്പോര്‍ട്ട് കൂടി വന്നെത്തിയതോടെ വിപണിയുടെ തകര്‍ച്ച ആരംഭിച്ചിരുന്നു. ഇതിന്റെമുൻവിധിയെന്നപോലെ ആഗോളതലത്തില്‍ ഏകദേശം 15,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന വെളിപ്പെടുത്തൽ കഴിഞ്ഞയാഴ്ച്ച ഇന്റല്‍ പ്രഖ്യാപിച്ചിരുന്നു, അവരില്‍ എത്രപേരെ പിരിച്ചുവിടല്‍ ഭീഷണി ബാധിക്കുമെന്നത് അറിവായിട്ടില്ല.
ഇന്നലെ ഈ രണ്ട് റിപ്പോര്‍ട്ടുകള്‍ കൂടി വന്നതോടെ വന്‍ തകര്‍ച്ചയായിരുന്നു ആഗോള ഓഹരി വിപണിയില്‍ ഉണ്ടായത്.അമേരിക്കന്‍ സ്റ്റോക്ക് എക്സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യപ്പെട്ട ഏറ്റവും വലിയ 500 കമ്പനികളുടെ ഓഹരി മൂല്യത്തില്‍ വന്‍ ഇടിവാണ് സംഭവിച്ചത്.
കഴിഞ്ഞ ക്വാര്‍ട്ടറില്‍ നിരാശാജനകമായ സാമ്പത്തിക ഫലങ്ങള്‍ പ്രഖ്യാപിച്ചതിന് ശേഷം, 2025 ല്‍ 10 ബില്യണ്‍ ഡോളര്‍ (9.27 ബില്യണ്‍ യൂറോ) ചെലവ് ലാഭിക്കാനുള്ള നടപടിയുടെ ഭാഗമായി തൊഴിലാളികളെ വെട്ടിച്ചുരുക്കുമെന്ന് ഇന്റല്‍ പറഞ്ഞു.
യോഗ്യരായ ജീവനക്കാര്‍ക്കായി അടുത്തയാഴ്ച മെച്ചപ്പെട്ട റിട്ടയര്‍മെന്റ് ഓഫര്‍ പ്രഖ്യാപിക്കുമെന്നും രാജിവെച്ചു പോകുന്നവര്‍ക്ക് വേണ്ടി പ്രത്യേക സ്‌കീം ഏര്‍പ്പെടുത്തുമെന്നും ഈ വര്‍ഷം അവസാനത്തോടെ പിരിച്ചുവിടല്‍ നടപടികള്‍ പൂര്‍ത്തിയാക്കും, സ്റ്റാഫിന് അയച്ച സന്ദേശത്തില്‍ ഇന്റല്‍ സിഇഒ പാറ്റ് ഗെല്‍സിംഗര്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍, അയര്‍ലണ്ടില്‍ കില്‍ഡെയറിലെ ലെയ്ക്സ്ലിപ്പിലുള്ള പ്ലാന്റില്‍ ഇന്റല്‍ അതിന്റെ ഏറ്റവും പുതിയ നിര്‍മ്മാണ കേന്ദ്രമായ ‘ഫാബ് 34’ ഔദ്യോഗികമായി തുറന്നിരുന്നു.17 ബില്യണ്‍ യൂറോയാണ് ഇതിനായി നിക്ഷേപിച്ചത്. പുതിയ സംരംഭത്തിലെ 49% ഓഹരി 10 ബില്യണ്‍ യൂറോയ്ക്ക് പിന്നീട് വിറ്റെങ്കിലും ഉടമ്പടി പ്രകാരം, പ്ലാന്റിന്റെ ഉടമസ്ഥാവകാശം ഇന്റല്‍ നിലനിര്‍ത്തി.
ഇന്റലിന്റെ ആഗോള ഉല്‍പ്പാദന പ്രവര്‍ത്തനങ്ങളില്‍ നിക്ഷേപിക്കുന്നതിന് മൂലധനം ലഭ്യമാക്കാന്‍ അനുവദിക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത ഫണ്ടിംഗ് തന്ത്രത്തിന്റെ ഭാഗമായിരുന്നു ഈ കരാര്‍. അത് കൊണ്ട് തന്നെ നഷ്ടമൊഴിവാക്കാന്‍ തീരുമാനമെടുക്കുമ്പോള്‍ ഏറ്റവും അവസാനം രൂപകല്പന ചെയ്ത കേന്ദ്രങ്ങളില്‍ ഒന്നെന്ന നിലയില്‍ അയര്‍ലണ്ടിലെ തൊഴിലാളികളും ആശങ്കയിലാണ്. 4,900 ജീവനക്കാരാണ് അയര്‍ലണ്ടില്‍ ഇന്റലിനുള്ളത്.
TikTok
കൂടുതൽ യൂറോപ്യന്‍ ജോലികൾ വെട്ടിക്കുറയ്ക്കാൻ സാധ്യതയുണ്ടെന്ന് TikTok മുന്നറിയിപ്പ് നൽകി. സ്വാധീനിച്ച റോളുകൾ കമ്പനിയുടെ ധനസമ്പാദന സമഗ്രത ടീമിനുള്ളിലാണ്.
“ഞങ്ങളുടെ ബിസിനസ്സ് വളരുകയും വികസിക്കുകയും ചെയ്യുന്നതിനാൽ, ഞങ്ങളുടെ മോണിറ്റൈസേഷൻ ഇൻ്റഗ്രിറ്റി ടീമിൻ്റെ പുനർരൂപകൽപ്പന ഞങ്ങൾ ഏറ്റെടുക്കുകയാണ്, അത് ഞങ്ങളുടെ സമഗ്രത ഉറപ്പ് പ്രക്രിയകൾ കൂടുതൽ മെച്ചപ്പെടുത്താൻ ഞങ്ങളെ പ്രാപ്തരാക്കും,” ടിക് ടോക്ക് വക്താവ് പറഞ്ഞു.
"നിർഭാഗ്യവശാൽ, ചില റോളുകൾ അനാവശ്യമായേക്കാം, മാറ്റങ്ങളുടെ ആഘാതം കുറയ്ക്കുന്നതിന് ഈ പരിവർത്തനത്തിലൂടെ ബാധിതരായ ജീവനക്കാരെ പിന്തുണയ്ക്കുക എന്നതാണ് ഞങ്ങളുടെ മുൻഗണന," കമ്പനി പറഞ്ഞു.
TikTok അതിൻ്റെ ഐറിഷ് ഓപ്പറേഷനിൽ നിയമനം തുടരുകയാണ്, കൂടാതെ ബാധിച്ച ചില ജീവനക്കാരെ മറ്റ് ഡിവിഷനുകളിലേക്ക് പുനർവിന്യസിക്കാൻ സാധ്യതയുണ്ട്. TikTok അയർലണ്ടിൽ ഏകദേശം 3,000 പേർ ജോലി ചെയ്യുന്നു.
Del
തൊഴിലാളികളുടെ എണ്ണം പരിമിതപ്പെടുത്തുകയും എഐയിലേക്ക് കൂടുതല്‍ ശ്രദ്ധയൂന്നുകയുമാണ് ഡെല്‍ ലക്ഷ്യമിടുന്നത്. തൊഴിലാളികളെ ഒഴിവാക്കുന്ന വിവരം ആഭ്യന്തര കത്തിലൂടെ കമ്പനി ജോലിക്കാരെ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.