ബ്രിട്ടനിൽ നാളെ പൊതു-തിരഞ്ഞെടുപ്പ്; പുതിയ ഗവണ്മെന്റ് നേരിടാൻ പോകുന്നത് സമാനതകളില്ലാത്ത പ്രതിസന്ധികൾ!!

യുകെ: രാഷ്ട്രീയ പാർട്ടികൾ ജനങ്ങളോട് പുലർത്തുന്ന വിശ്വാസ്യതയും നൈതികതയും എത്രത്തോളമാണ് എന്ന് വേർതിരിച്ചു കണ്ട് വിലയിരുത്താൻ ബ്രിട്ടനിലെ ജനത നാളെ പോളിംഗ് ബൂത്തിൽ തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിക്കാൻ തയ്യാറെടുക്കുകയാണ്. 

നാളെ  ജൂലൈ 4  വ്യാഴാഴ്ച രാവിലെ തുടങ്ങുന്ന വോട്ടെടുപ്പ്  രാത്രി 10ന് വോട്ടെടുപ്പ് അവസാനിക്കും. തുടര്‍ന്ന് വോട്ടെണ്ണൽ അപ്പോൾ തന്നെ  ആരംഭിക്കും. 650 പാർലമെൻ്റ് മണ്ഡലങ്ങളിൽ രജിസ്റ്റർ ചെയ്ത വോട്ടർമാർ അവരുടെ ഇഷ്ട സ്ഥാനാർത്ഥിക്ക്, സാധാരണയായി സ്കൂളുകളിലോ കമ്മ്യൂണിറ്റി സെൻ്ററുകളിലോ സജ്ജീകരിച്ചിട്ടുള്ള പോളിംഗ് സ്റ്റേഷനുകളിൽ വോട്ട് ചെയ്യും.

യുകെ ഒരു ഫസ്റ്റ്-പാസ്റ്റ്-ദി-പോസ്റ്റ് (എഫ്‌പിടിപി) സംവിധാനം ഉപയോഗിക്കുന്നു, വോട്ടിംഗിന് പ്രയോഗിച്ച ഒരു പഴയ റേസിംഗ് മെറ്റാഫർ, അതിൽ ഏറ്റവും കൂടുതൽ വോട്ട് നേടുന്ന സ്ഥാനാർത്ഥി ആ മണ്ഡലത്തിലെ പാർലമെൻ്റ് (എംപി) അംഗമാകും.

യുകെയിൽ വോട്ടെടുപ്പ് അവസാനിച്ചുകഴിഞ്ഞാൽ, വോട്ടുകൾ എണ്ണപ്പെടും, കൂടാതെ ഓരോ മണ്ഡലത്തിലും ഏറ്റവും കൂടുതൽ വോട്ട് നേടുന്ന എംപിമാരെ (ഓരോ മണ്ഡലത്തിനും പാർലമെൻ്റിൽ ഒരു സീറ്റുണ്ട്) ജൂലൈ 5 ന് പുലർച്ചയോടെ വിജയികളായി പ്രഖ്യാപിക്കും.

ഒരു പാർട്ടി ഭൂരിപക്ഷം സീറ്റുകൾ നേടിയാൽ - ലേബർ പ്രതീക്ഷിക്കുന്നതുപോലെ - അതിൻ്റെ നേതാവ് പ്രധാനമന്ത്രിയാകും, കൂടാതെ ഏറ്റവും കൂടുതൽ എംപിമാരുള്ള രണ്ടാമത്തെ പാർട്ടിയുടെ നേതാവ് പ്രതിപക്ഷ നേതാവാകും. 

വെള്ളിയാഴ്ചയോടെ, അടുത്ത നാല് വർഷങ്ങളിൽ യുകെയുടെ രാഷ്ട്രീയ ദിശ എങ്ങോട്ട് / ആരുടെ കയ്യിൽ എന്ന് തീരുമാനിക്കപ്പെടും.

മാക്സിമം വോട്ടുകൾ തങ്ങളുടെ പെട്ടിയിലാക്കാൻ പ്രമുഖ പാർട്ടികൾ അവസാനവട്ട ഓട്ടത്തിലുമാണ്. കെയർ സ്റ്റാർമർ ലേബർ പാർട്ടിയുടെ നേതാവാണ്, തെരഞ്ഞെടുപ്പിൽ സുനക് കൺസർവേറ്റീവ് പാർട്ടിയെ നയിക്കുന്നു.

ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനകിന്റെ കൺസർവേറ്റീവ് പാ‍ർട്ടിക്ക് കനത്ത പരാജയം പ്രവചിക്കുന്ന അഭിപ്രായസർവേ ഫലങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കെയ്ർ സ്റ്റാർമർ നേതാവായുള്ള ലേബർ പാർട്ടി വൻ മുന്നേറ്റം പ്രതീക്ഷിക്കുന്നു.

നിലവിലെ പൊതുവികാരത്തിൽ ഭരണകക്ഷിയായ ടോറികൾ വലിയ തിരിച്ചടി തന്നെ നേരിടേണ്ടിവരുമെന്ന് പല സർവേകളും സൂചന നൽകുന്നു. ജനം ടോറികൾക്കെതിരെ വിധിയെഴുതിയാൽ ഇനി വരുന്ന ഗവണ്മെന്റ് നേരിടാൻ പോകുന്നത് സമാനതകളില്ലാത്ത പ്രതിസന്ധികളായിരിക്കും. 

നീണ്ട പതിനാലു വർഷത്തെ ടോറികളുടെ ഭരണം ജനങ്ങൾക്ക് നൽകിയ അനുഭവങ്ങളിലുള്ള സമ്മിശ്രവികാരങ്ങള്‍ തന്നെയായിരിക്കും ബാലറ്റ് പേപ്പറുകളിൽ പ്രതിഫലിക്കുക. കാലാവധി തീരുംമുന്നേ  തിരക്കുകൂട്ടി തിരഞ്ഞെടുപ്പ് നടത്താൻ തയ്യാറായത് തങ്ങൾക്ക് എതിരാകുമോ എന്ന ഭയം റിഷി സുനകിനെ ഗ്രസിച്ചിരിക്കുന്നു. 

കോവിഡ് സമയത്തെ furlough scheme അതുപോലെ Eat Out to Help Out scheme എന്നിവ റിഷിയുടെ  ജനസമ്മതി ഉയർത്തി തന്നെയാണ് നിർത്തിയത്. എന്നാൽ പിന്നീട് 2022-ൽ കോവിഡ് സമയത്തെ ബോറിസ് നടത്തിയ പാർട്ടികളുടെ പേരിൽ ലഭിച്ച  ഫൈൻ , ഭാര്യയുടെ non-domiciled status എന്നിവ ബ്രിട്ടീഷ്  ജനതയുടെ (മാധ്യമങ്ങൾ ഇളക്കിവിട്ട വക്രബുദ്ധി എന്ന് അനുമാനിക്കുന്നു ) എതിർപ്പിന് കാരണമായെങ്കിലും പിന്നീട് ഓരോ വീട് ഉടമയ്ക്കും £400 പൗണ്ട്  എനർജി ബില്ലിൽ ഇളവ് നൽകിയും കൗൺസിൽ ടാക്സിൽ £150 പൗണ്ട് ഇളവ് നൽകിയും കുറഞ്ഞ വരുമാനക്കാർക്ക് £650 അധികമായി നൽകിയും പെൻഷൻകാർക്ക് £300 പൗണ്ട് കൂടി അധികം നൽകിയും റിഷി  ജനസമ്മിതി പിടിച്ചു നിർത്തി.  എന്നാൽ അധികം താമസിയാതെ എരിതീയിൽ എണ്ണയായി മാറിയ അനധികൃത കുടിയേറ്റവും മന്ത്രിസഭയിലെ പുറത്താക്കലും ബുള്ളിയിങ് അന്വേഷണങ്ങളും എല്ലാം മാധ്യമ കുപ്രസിദ്ധി നേടി.  പിന്നീട് റുവാണ്ട പദ്ധതി അട്ടിമറിക്കാൻ യുക്കെയിൽ നുഴഞ്ഞു കയറിയവർ ഇവിടുള്ള പല സംഘടനകളുമായി കൈകോർത്തു ഒളിഞ്ഞും മറഞ്ഞും പദ്ധതികൾ നടപ്പിലാക്കാൻ തുടങ്ങി. ഗവണ്മെന്റിന്റെ ഹോം ഓഫീസ് പോലെ എല്ലായിടങ്ങളിലും അവരുടെ ബുദ്ധി വ്യാപിപ്പിക്കുകയും എന്തിനാണോ  ബ്രെക്സിറ്റ്‌ നടപ്പിലാക്കിയത് അതിനു വിപരീതമായ കാര്യങ്ങൾ നടപ്പിലാവുന്നതാണ് പിന്നീട് കണ്ടത്. ഇതെല്ലാം ജനങ്ങൾക്ക് ടോറികളോടുള്ള എതിർപ്പ് കൂട്ടുകയും ചെയ്തു. ഈ കലക്കവെള്ളത്തിൽ നിന്ന് മീൻ പിടിക്കാൻ ലേബറിനൊപ്പം റിഫോം പാർട്ടി കൂടി ചേർന്നപ്പോൾ കാര്യങ്ങൾ കൈവിട്ടുപോവുകയും ചെയ്തു. 

ബ്രെക്സിറ്റ്‌ കൊണ്ട് ബ്രിട്ടൻ നേരിടുന്ന പ്രതിസന്ധികളും അന്തരഫലങ്ങളും യൂറോപ്യൻ യൂണിയനിൽ നിന്നും ചാടാൻ തയ്യാറായ ഓരോ രാജ്യങ്ങളും ഒരു പാഠപുസ്തകമാക്കി ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്നു. ബ്രെക്സിറ്റ്‌ പോലെ വീണ്ടുവിചാരമില്ലായ്മ്മ കാണിച്ചാൽ യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങളിൽ നിന്ന് തങ്ങളുടെ പൗരന്മാർക്ക് നഷ്ട്ടമാകുന്ന പല അവകാശങ്ങളും  അധികാരങ്ങളെക്കുറിച്ചും അതാതു രാജ്യങ്ങളിലെ നേതാക്കൾ ബോധവാന്മാരായിക്കഴിഞ്ഞു.

ടോറികൾ കൊണ്ടുവന്ന ബ്രെക്സിറ്റ്‌  റഫറണ്ടം കൊണ്ട്  കേരളത്തിൽ നിന്നുമുള്ള നേഴ്സ്‌മാർക്ക് യുക്കെയിൽ ജോലി ലഭിക്കുവാൻ കാരണമായെങ്കിലും ബ്രിട്ടനിലെ ജനതയ്ക്ക് പൊതുവിൽ  നേട്ടങ്ങളെക്കാളുപരി വൻനഷ്ട്ടങ്ങളാണ് ഉണ്ടായത് . യൂറോപ്പിൽ നിന്നും വരുന്ന സാധനങ്ങളുടെ അമിതമായ വിലക്കയറ്റവും ജനങ്ങളെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്. 

തിരഞ്ഞെടുപ്പ് പ്രചരണത്തിലുടനീളം പാർട്ടികളെല്ലാം തന്നെ ചാനൽ കടന്നെത്തുന്ന അനധികൃത ബോട്ടുകളേക്കുറിച്ചും ജോലിക്കോ പഠനത്തിനോ വേണ്ടി വരുകയും പിന്നീട് അതുവഴി കുടുംബങ്ങളെ കൊണ്ടുവന്നു നേടിയെടുക്കുന്ന കുറുക്കുവഴി പൗരത്വവും , യൂറോപ്പ്യൻ യൂണിയനിൽ വീണ്ടും ചേരുന്നതിനെക്കുറിച്ചും , EU യാത്രയും സഞ്ചാര സ്വാതന്ത്ര്യവും , EU-യുമായുള്ള വ്യാപാരബന്ധവും , EU-ന് പുറത്തുള്ള വ്യാപാരങ്ങളുമായിരുന്നു ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ച വിഷയങ്ങൾ.  സോഷ്യൽ എൻജിനീയറിങ് വഴി നടത്തിയ ഈ അവകാശവാദങ്ങളെല്ലാം എത്രത്തോളം ജനങ്ങളിലേക്ക് എത്തിയിട്ടുണ്ട് എന്നത്  ബാലറ്റ് എണ്ണിക്കഴിഞ്ഞാൽ മാത്രമേ ഒരു ചിത്രം ലഭിക്കൂ. 

യൂറോപ്യൻ വിരുദ്ധനായിരുന്ന ജെറമി കോർബിനിൽ നിന്ന് ലേബർ പാർട്ടിയെ ഏറ്റെടുത്തതിന് ശേഷം വളരെ വിവേകത്തോടെയാണ്  Keir Starmer സംസാരിക്കുന്നതു. യൂറോപ്പിനെയും യൂറോപ്യൻ യൂണിയനെയും കുറിച്ചുള്ള അനാവശ്യ പരാമർശങ്ങളും മറ്റും ഒഴിവാക്കി ഒപ്പം അളന്നു മുറിച്ചുള്ള ഇടപെടലുകൾ Keir Starmerന്റെ ജനപ്രീതി കൂട്ടാൻ കാരണമാകുകയും ചെയ്തു. ഇനി ലേബർ ജയിച്ചുവന്നാൽ ഇന്ത്യയിലെ കേഡർ പാർട്ടികളുടെ രീതികളിൽ  നിന്ന് വിഭിന്നമായി ഓരോ എംപിമാർക്കും അവരവരുടെ അജണ്ടകൾ ഈ  ഗവണ്മെന്റ്നു കീറാമുട്ടിയാകും. കാലാവസ്ഥാ വ്യതിയാനം , ദാരിദ്ര്യം , ജോലിക്കാരുടെ അവകാശങ്ങൾ ഒക്കെ ചർച്ചകളിൽ ഇടംപിടിക്കും. യുക്കെയിലെ ജയിലുകൾ നിറഞ്ഞുകവിയുന്നത് കാരണം കുറച്ചു  കുറ്റവാളികളെയെങ്കിലും നേരത്തെ തുറന്നുവിടണമെന്നും, ഒപ്പം സുനക്ക് കൊണ്ടുവന്ന റുവാണ്ട പദ്ധതി നിർത്തലാക്കും എന്നൊക്കെയുള്ള ലേബർ നേതാവിന്റെ അഭിപ്രായം ഇപ്പോൾ തന്നെ പരക്കെ ആശങ്ക പരത്തിയിട്ടുമുണ്ട്. റുവാണ്ട പദ്ധതി ഇല്ലാതാക്കുന്നത് കൂടുതൽ അനധികൃത കുടിയേറ്റക്കാർ ചാനൽ കടന്ന് വരുന്നതിന് വഴിതെളിയിക്കുക തന്നെ ചെയ്യും. 

ലേബറിന് മികച്ച വിജയം പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ഒരു പാർട്ടിയിലും ജനങ്ങൾക്ക്‌ താല്പര്യമില്ലാതായിരിക്കുന്നു. വോട്ടർമാർ രാഷ്ട്രീയം തീർത്തും മടുത്തു കഴിഞ്ഞിരിക്കുന്നു. എങ്കിലും വോട്ടു ചെയ്ത ശേഷം അവർ കാത്തിരിക്കും അവരെ ആരു നയിക്കും എന്നറിയാന്‍...

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

മാപ്പു കൊടുക്കില്ല ആ മനസ്സുകൾ: കണ്ണീരോടെ പ്രിയതമ | NAVEEN BABU | നവീൻ ബാബുവിന് വിട ചൊല്ലി നാട്

കേരളാ കോൺഗ്രസ് വാർധക്യ പെൻഷന് അപേക്ഷ കൊടുത്തു സ്ഥലം കാലിയാക്കണം | Shone George | #keralacongrass

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !