ന്യൂഡല്‍ഹി: ഡല്‍ഹി ഓള്‍ഡ് രാജേന്ദ്ര നഗറലിലെ സ്വകാര്യ ഐ എ എസ് കോച്ചിങ് സെന്ററിലെ ബേസ്മന്റിലുണ്ടായ വെളളക്കെട്ടിനെ തുടര്‍ന്ന് മരണപ്പെട്ട മലയാളി വിദ്യാർത്ഥി നെവിന്‍ ഡാന്‍വിന്റെ മൃതദേഹം തിരുവനന്തപുരത്തെത്തിച്ചു.
തിങ്കളാഴ്ച രാത്രി വൈകിയാണ് മൃതദേഹം വിമാനത്താവളത്തിലെത്തിച്ചത്. ദല്‍ഹിയില്‍ പോസ്റ്റമോര്‍ട്ടത്തിന് ശേഷമാണ് മൃതദേഹം വിട്ടനല്‍കിയത്. വിമാനത്താവളത്തില്‍ സംസ്ഥാന സര്‍ക്കാരിനെ പ്രതിനീധീകരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി മൃതദേഹം ഏറ്റുവാങ്ങി. മൃതദേഹം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ചൊവ്വാഴ്ച രാവിലെ എട്ട് മണിയോടെ പേയാടുളള കുടുംബ വീട്ടിലെത്തിക്കും. തുടർന്ന് സംസ്‌കാരം ചൊവ്വാഴ്ച തന്നെ നടക്കും
നവീന്‍ ഉള്‍പ്പെടേയുള്ള മൂന്ന് പേരുടെ മരണം വലിയ ഞെട്ടലാണ് വിദ്യാർത്ഥികള്‍ക്കിടയിലുണ്ടായിരിക്കുന്നത്. ബേസ്മെന്റില്‍ പ്രവർത്തിക്കുന്ന ലൈബ്രറിയില്‍ നാല്‍പ്പതോളം വിദ്യാർത്ഥികളാണ് ഉണ്ടായിരുന്നത്. എയർ കണ്ടീഷന്‍ ചെയ്തിരുന്നതിലാണ് വാതിലുകളെല്ലാം അടഞ്ഞ് കിടക്കുകയായിരുന്നു. വെള്ളം കുതിച്ചെത്തിയതോടെ വിദ്യാർത്ഥികള്‍ പുറത്തേക്ക് വന്നെങ്കിലും മൂന്ന് പേർ അതിനകത്ത് കുടുങ്ങിപ്പോകുയായിരുന്നു. അവരാണ് മരണപ്പെട്ടത്. മരണപ്പെട്ടവർക്ക് നഷ്ടപരിഹാരം ഉള്‍പ്പെടെ ആവശ്യപ്പെട്ടുകൊണ്ട് സമരം നടക്കുന്നു. എന്നാല്‍ കോച്ചിങ് സെന്റർ അധികൃതരുടെ ഭാഗത്ത് നിന്നും ഇതുവരെ ഒരു പ്രതികരണവും ഉണ്ടായിട്ടില്ല.
അതേസമയം, മൂന്ന് സിവിൽ സർവീസ് ഉദ്യോഗാർത്ഥികള്‍ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ അഞ്ച് പേരെ കൂടി ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. ഇതോടെ സംഭവത്തില്‍ ആകെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. അപകടത്തിൽ കൂടതൽ വിദ്യാർഥികളെ കാണാനില്ലെന്ന് പ്രതിഷേധക്കാർ ആരോപിക്കുന്നുണ്ട്. പൊലീസ് കൃത്യമായ കണക്കുകൾ പുറത്ത് വിടണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് ഓൾഡ് രജീന്ദർ നഗർ ഏരിയയിലെ 13 കോച്ചിംഗ് സെൻ്ററുകൾ മുനിസിപ്പൽ കോർപ്പറേഷൻ ഓഫ് ദില്ലി അടപ്പിച്ചിട്ടുണ്ട്. പരിശീലന കേന്ദ്രത്തിന്റെ ബേസ്‌മെന്റിൽ ലൈബ്രറി നടത്തുന്ന് അനധികൃതമായിട്ടാണെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.