മേരിക്കുഞ്ഞിന്റെ സംസ്കാര ശുശ്രൂഷ ജൂലൈ 10ന്; മുൻ അയർലണ്ട് മലയാളിയും ഓസ്‌ട്രേലിയയിലെ താമസക്കാരിയുമാണ്

വില്ലേട്ടൺ: വില്ലേട്ടനിൽ താമസിക്കുന്ന അങ്കമാലി മഞ്ഞപ്ര മയിപ്പാൻ സന്തോഷിന്റെ ഭാര്യ മേരികുഞ്ഞ് (49) ജൂൺ 28നാണ് നിര്യാതയായത്. ഫിയോണ സ്റ്റാൻലി ഹോസ്പിറ്റലിൽ നഴ്സ് ആയിരുന്നു. 2015 ൽ അയർലണ്ടിൽ ഡബ്ലിനിലെ താലയിൽ നിന്നും പെർത്തിലേക്ക് കുടിയേറിയതാണ് സന്തോഷൂം കുടുംബവും.

തലച്ചോറിൽ അർബുദം ബാധിച്ച് ഒരു വർഷത്തിലേറെയായി ചികിത്സയിലായിരുന്നു. രണ്ടാഴ്ചയ്ക്കിടെ രോഗം വഷളായി സർ ചാൾസ് ഗാർഡനർ ആശുപത്രിയിലാണ് അന്ത്യം സംഭവിച്ചത്.


പെർത്തിലെ വില്ലേട്ടനിൽ (Willetton) കുടുംബ സമേതം താമസിച്ചു വരികയായിരുന്നു. അങ്കമാലി മഞ്ഞപ്ര സ്വദേശി മൽപ്പാൻ സന്തോഷിന്റെ ഭാര്യയാണ്  മേരിക്കുഞ്ഞ്. എറണാകുളം എളവൂർ സ്വദേശിനിയാണ്.

മക്കൾ: ഏഞ്ചൽ, ആൽഫി, അലീന, ആൻ ലിസ. 
സഹോദരങ്ങൾ: റിൻസി, ലിറ്റി, ലൈസ.

മേരിക്കുഞ്ഞിന്റെ സംസ്കാര ശുശ്രൂഷ ജൂലൈ 10ന് പെർത്ത് സെന്റ് ജോസഫ് സീറോ മലബാർ ദേവാലയത്തിൽ നടക്കും. പത്തിന് രാവിലെ 10. 30 മുതൽ 11 വരെ പൊതുദർശനം ഉണ്ടായിരിക്കും. തുടർന്ന് മൃതസംസ്കാര ശുശ്രൂഷകളും വിശുദ്ധ കുർബാനയും നടക്കും. 12.30 മുതൽ 1.15 വരെ വീണ്ടും പൊതു ദർശനം ഉണ്ടായിരിക്കും. 2.25നായിരിക്കും ശവസംസ്കാര ചടങ്ങ് നടക്കുക.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !