വയനാടിന് കൈത്താങ്ങുമായി അയര്‍ലണ്ടില്‍ നിന്നും DMA യും Royal ക്ലബ്ബും.
നൂറുകണക്കിന് കുടുംബങ്ങളുടെ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട് ഒരു ആയുഷ്കാലം കൊണ്ട് സമ്പാദിച്ചത് എല്ലാം ഒരു നിമിഷം കൊണ്ട് തകർന്നടിഞ്ഞു എന്തു ചെയ്യും എന്നറിയാതെ നിൽക്കുന്ന വയനാട്ടിലെ നിസ്സഹായതയുടെ മുഖങ്ങൾ മറക്കാനാകുന്നില്ല ഈ അവസരത്തിൽ നമ്മളെക്കൊണ്ട് ചെയ്യാൻ സാധിക്കുന്ന ചെറിയ ഒരു സഹായം എന്ന നിലയിൽ DMA (Drogheda Indian Associations) നും റോയൽ ക്ലബ്ബും ചേർന്ന് വീട് നഷ്ടപ്പെട്ട ഒരു കുടുംബത്തിന് വീട് വെച്ച് നൽകുന്നത്. സർവ്വതും നഷ്ടപ്പെട്ടവരെ കൈപ്പിടിച്ചു ഉയർത്തുന്ന ഈ ശ്രമകരമായ ഉദ്യമത്തിൽ നിങ്ങൾ ഓരോരുത്തരുടെയും സഹായവും പിന്തുണയും പ്രതീക്ഷിക്കുന്നു.
ഇന്നലകളിൽ 2018ലെ മഹാപ്രളയത്തിലും കോവിഡ് മഹാമാരിയിലും സഹായഹസ്തവുമായി DMA ഇറങ്ങിയപ്പോൾ നിങ്ങൾ നൽകിയ സഹായവും പിന്തുണയും നന്ദിയോടെ സ്മരിക്കുന്നു.(അർഹതപ്പെട്ടവരുടെ കൈകളിൽ നേരിട്ട് സഹായം എത്തിക്കുക എന്ന ഉദ്ദേശത്തോടെ വീട് നിർമ്മിച് നൽകുന്നു.)
TEAM : DMA & ROYAL CLUB
കൂടുതല്‍ വിവരങ്ങള്‍
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.