കളിക്കിടയിൽ, ചെവിയിൽ പേന കുത്തിക്കയറി: നാലുവയസുകാരിക്ക് ദാരുണാന്ത്യം,

 ഖമ്മം : പേന ചെവിയില്‍ കുത്തിക്കയറിയതിനെ തുടർന്ന് ചികിത്സയിലായിരുന്ന നാലുവയസുകാരി മരിച്ചു. തെലങ്കാന ഭദ്രാദ്രി കോതഗുഡെം ജില്ലയിലെ ഭദ്രാചലത്തിലാണ് സംഭവം .ഭദ്രാചലം ടൗണിലെ സുഭാഷ് നഗറിലെ നാലുവയസ്സുകാരി റിയാൻഷികയാണ് മരിച്ചത്.

വീട്ടിൽ വച്ച്‌ കളിക്കുന്നതിനിടെ റിയാൻഷിക താഴെ വീഴുകയും കൈയ്യിലിരുന്ന പേന ചെവിയ്‌ക്കുള്ളില്‍ തുളച്ചുകയറുകയും ചെയ്തു. ഗുരുതരമായി രക്തസ്രാവമുണ്ടായതിനെ തുടർന്ന് മാതാപിതാക്കള്‍ കുഞ്ഞിനെ ഖമ്മത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. 

അവിടെയുള്ള ഡോക്ടർമാർ ശസ്ത്രക്രിയ നടത്തി തുളച്ചുകയറിയ പേന പുറത്തെടുത്തു. എന്നാല്‍ ശസ്ത്രക്രിയയ്‌ക്ക് ശേഷം മസ്തിഷ്ക അണുബാധയുണ്ടായതാണ് കുഞ്ഞിന്റെ മരണത്തിന് കാരണമായത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !