സിംഗപ്പൂര്‍: അനുമതിയില്ലാതെ പലസ്തീന് അനുകൂല ജാഥ നടത്തിയതിന് കുറ്റാരോപിതയായ ഇന്ത്യന്‍ വംശജയായ യുവതിക്ക് മുത്തച്ഛനേയും മുത്തശ്ശിയേയും കാണാന്‍ കേരളത്തിലെത്താന്‍ അനുമതി നല്കി സിംഗപ്പൂര്‍ കോടതി.
35 കാരിയായ അണ്ണാമലൈ കോകില പാര്‍വതി ഫെബ്രുവരിയില്‍ അനുമതിയില്ലാതെ പലസ്തീന് അനുകൂല ജാഥ നടത്തിയിരുന്നു. കേസില്‍ ജാമ്യത്തിലാണ് പാര്വതിസിംഗപ്പൂരിലെ നിയമം അനുസരിച്ച് ജാഥ നടത്തുന്നതിന് മുന്‍കൂര്‍ അനുമതി ആവശ്യമാണ്. എസ്ജിഡി 1000 ( ഇന്ത്യന്‍ രൂപ 3,08,002.92 ) തുക കെട്ടിവെച്ചാണ് ജാമ്യം ലഭിച്ചത്. നിരവധി ജാമ്യ വ്യവസ്ഥകളോടെയാണ് രാജ്യത്തിന് പുറത്ത് പോകാന്‍ പാര്‍വതിക്ക് അനുമതി ലഭിച്ചത്.
പാര്‍വതിക്കൊപ്പം മറ്റ് രണ്ട് പേര്‍ക്കെതിരെയും കേസുണ്ട്. ഇസ്രയേലുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന രാജ്യമാണ് സിംഗപ്പൂര്‍. അതുകൊണ്ട് തന്നെ ഗാസ വിഷയത്തില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുകയോ അത്തരം ചര്‍ച്ചകള്‍ സംഘടിപ്പിക്കുകയോ ചെയ്യരുതെന്ന് ഇവിടെ പ്രത്യക നിര്‍ദേശം ഉണ്ട്.
പ്രതിഷേധ പ്രകടനങ്ങള്‍ക്ക് സിംഗപ്പൂരില്‍ പലയിടത്തും കര്‍ശന നിയന്ത്രണം ഉണ്ട്. മറ്റു രാജ്യങ്ങളിലെ വിഷയങ്ങളിലുള്ള പൊതുപ്രകടനങ്ങള്‍ അനുവദനീയമല്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.