സാന്‍ ഫെര്‍ണാണ്ടോയില്‍ നിന്ന് വിഴിഞ്ഞം തുറമുഖത്ത് ഇറക്കിയത് ആയിരത്തിലേറെ കണ്ടെയ്‌നറുകള്‍;അടുത്ത ലക്ഷ്യം കൊളംബോ തുറമുഖം

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ആദ്യമെത്തിയ മദർഷിപ്പായ സാന്‍ ഫെര്‍ണാണ്ടോയില്‍നിന്ന് കണ്ടെയ്‌നര്‍ ഇറക്കുന്നത് പുരോഗമിക്കുന്നു. ആയിരത്തിലേറെ കണ്ടെയ്‌നറുകള്‍ ഇതുവരെ ഇറക്കി. ആകെ 1930 കണ്ടെയ്‌നറുകളാണ് വിഴിഞ്ഞത്ത് ഇറക്കുക. 607 കണ്ടെയ്‌നറുകള്‍ തിരികെ കയറ്റിയ ശേഷം റീ പൊസിഷന്‍ ചെയ്യുന്ന ജോലിയും നടക്കും. തുടർന്ന് സാന്‍ ഫെര്‍ണാണ്ടോ ഞായറാഴ്ച രാവിലെ തിരികെ പോകും.

തിങ്കളാഴ്ച ഫീഡര്‍ വെസ്സല്‍ എത്തും. കൊളംബോ തുറമുഖമാണ് സാന്‍ ഫെര്‍ണാണ്ടോയുടെ അടുത്ത ലക്ഷ്യം. പുതിയ തുറമുഖം ആയതിനാല്‍ ട്രയല്‍ റണ്ണില്‍ കണ്ടെയ്‌നറുകള്‍ ഇറക്കുന്നതു സാവധാനത്തില്‍ ആയിരുന്നു. ഇതാണ് കപ്പലിന്റെ മടക്കയാത്ര ഒരു ദിവസം കൂടി നീണ്ടത്. ഓട്ടമേറ്റഡ് സംവിധാനത്തിലാണ് പ്രവര്‍ത്തനം.

ട്രെയ്ലര്‍ ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരും തുറമുഖവുമായി പൊരുത്തപ്പെട്ടു വരുന്നതേയുള്ളൂ. അടുത്ത കപ്പല്‍ എത്തുന്നതോടെ തുറമുഖത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂടുമെന്ന് അധികൃതർ പറഞ്ഞു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !