കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച് ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യ നിലയില്‍ പുരോഗതി. തിക്കോടി സ്വദേശിയായ 14കാരന് മരുന്നുകളോട് പ്രതികരിക്കുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
ഒരാഴ്ച മുമ്പാണ് ലക്ഷണങ്ങളുമായി കുട്ടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്.പനി, തലവേദന, ഛര്‍ദി തുടങ്ങിയ രോഗലക്ഷണങ്ങള്‍ കുറഞ്ഞതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ആരോഗ്യ വകുപ്പ് ജര്‍മനിയില്‍നിന്ന് മില്‍ട്ടി ഫോസിന് എന്ന മരുന്ന് എത്തിച്ച് നല്‍കിയിരുന്നു.ഒരാഴ്ച കഴിഞ്ഞുള്ള സ്രവ പരിശോനയില്‍ ഫലം നെഗറ്റീവായാല്‍ കുട്ടി ആശുപത്രിവിടും. ലക്ഷണങ്ങള്‍ കണ്ട ഉടന്‍ ചികിത്സ ആരംഭിച്ചതും പ്രത്യേക മരുന്ന് ലഭ്യമാക്കിയതുമാണ് ആരോഗ്യനില മെച്ചപ്പെടാന്‍ സഹായിച്ചത്. തിക്കോടിയിലെ കാട്ടുകുളത്തില് കുളിച്ച രണ്ട് കുട്ടികളാണ് ലക്ഷണങ്ങളുമായി ചികിത്സ തേടിയത്.
മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ടായിരുന്ന മറ്റൊരു കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവായതിനാല്‍ ബുധനാഴ്ച ആശുപത്രി വിട്ടിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.