ഉഷാ ഉതുപ്പിൻ്റെ ഭർത്താവ് ജാനി ചാക്കോ ഉതുപ്പ് അന്തരിച്ചു: കോട്ടയം സ്വദേശിയാണ്,

കൊൽക്കത്ത: ഇന്ത്യൻ പോപ്പ് ഗായിക ഉഷാ ഉതുപ്പിൻ്റെ ഭർത്താവ് കോട്ടയം കളത്തിപ്പടി സ്വദേശി ജാനി ചാക്കോ ഉതുപ്പ് നിര്യാതനായി.78 വയസായിരുന്നു. കൊല്‍ക്കത്തയിലായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് വിവരം.

കോട്ടയം പൈനുംങ്കല്‍ ചിറക്കരോട്ട് കുടുംബാംഗമാണ് ജാനി ചാക്കോ ഉതുപ്പ്. ബ്രിഗേഡിയർ സി.സി ഉതുപ്പിൻ്റെയും, എലിസബത്തിൻ്റെയും മകനാണ്. 1969-ല്‍ കൊല്‍ക്കത്തയിലെ നിശാക്ലബ്ബുകളില്‍ പാടുന്ന കാലത്താണ് ഉഷയുമായി ജാനി പരിചയപ്പെടുന്നത്. 

തുടർന്ന് സൗഹൃദം പ്രണയത്തിലേക്ക് എത്തി രണ്ട് വർഷത്തിന് ശേഷം 1971 ലാണ് വിവാഹിതരാകുന്നത്. തുടർന്ന് കൊല്‍ക്കത്തയില്‍ നിന്നും കൊച്ചിയിലേക്ക് ജാനിയ്ക്ക് ട്രാൻസ്ഫർ ലഭിച്ചതോടെ ഇവിടെയാണ് ഇവർ താമസിച്ചിരുന്നത്.

മക്കള്‍ ജനിച്ചതും ഇവിടെ വച്ചായിരുന്നു. പിന്നീട് ഇവർ കൊല്‍ക്കത്തയിലേക്ക് പോയി. സണ്ണി ഉതുപ്പ്, അഞ്ജലി ഉതുപ്പ് എന്നിവരാണ് മക്കള്‍.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !