കണ്ണീർക്കാഴ്ച: ഭര്‍ത്താവില്‍ നിന്ന് മര്‍ദനം; മക്കള്‍ക്കൊപ്പം കിണറ്റില്‍ ചാടിയ യുവതിയെ രക്ഷിച്ചു, നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം,

ഇന്‍ഡോര്‍: ആത്മഹത്യ ശ്രമത്തിനിടെ അമ്മയ്‌ക്കൊപ്പം കിണറ്റില്‍ ചാടിയ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം. മധ്യപ്രദേശിലെ മന്ദ്സൗര്‍ ജില്ലയിലെ ഗരോത്തിലെ പിപല്‍ഖേഡ ഗ്രാമത്തിലായിരുന്നു സംഭവം.


സംഭവം കണ്ട നാട്ടുകാര്‍ ഓടിയെത്തി അമ്മ സുഗ്‌ന ബായിയെ (40) രക്ഷപ്പെടുത്തി. എന്നാല്‍ കുട്ടികളെ രക്ഷിക്കാനായില്ല. അരവിന്ദ് (11), അനുഷ (9), ബിട്ടു (6), കാര്‍ത്തിക് (3) എന്നിവരാണ് മരിച്ചത്.

ഇന്നലെ വൈകീട്ട് ഭര്‍ത്താവ് റോഡ് സിങ്ങില്‍ നിന്ന് സുഗ്‌നയ്ക്ക് മര്‍ദനമേറ്റതായി പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി അഡീഷണല്‍ പൊലീസ് സൂപ്രണ്ട് ഹേംലത കുറില്‍ പറഞ്ഞു. ഭര്‍ത്താവില്‍ നിന്ന് മര്‍ദനമേറ്റതിനെ തുടര്‍ന്ന് മക്കളെയും കൂട്ടി വീടുവിട്ട് സുഗ്‌ന സമീപത്തെ സ്‌കൂളില്‍ അഭയം പ്രാപിച്ചു.സ്‌കൂളില്‍ രാത്രി തങ്ങിയ ശേഷമാണ് കുട്ടികള്‍ക്കൊപ്പം ആത്മഹത്യ ചെയ്യാന്‍ യുവതി തീരുമാനിച്ചത്.

ഇന്ന് രാവിലെ ആറുമണിയോടെ യുവതി കുട്ടികള്‍ക്കൊപ്പം കിണറ്റില്‍ ചാടുകയായിരുന്നു. കുട്ടികളുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !