കേരളം – ഗൾഫ് യാത്രാക്കപ്പൽ സർവീസ്; സംസ്ഥാനം ഇതുവരെ 854.38 കോടി രൂപ പദ്ധതിക്കായി ചെലവിട്ടു

തിരുവനന്തപുരം: കേരളം – ഗൾഫ് യാത്രക്കപ്പൽ സർവീസ് എന്നു തുടങ്ങുമെന്നതിൽ തീരുമാനമായിട്ടില്ലെന്നും കൊച്ചി തുറമുഖമാണ് ഇപ്പോൾ പരിഗണനയിലുള്ളതെന്നും മന്ത്രി വി.എൻ.വാസവൻ പറഞ്ഞു.

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ അടുത്തഘട്ട വികസനത്തിനുള്ള പരിസ്ഥിതി പഠനം പൂർത്തീകരിച്ചെന്നും കേന്ദ്രാനുമതിക്ക് അപേക്ഷ നൽകിയെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. 

ഒന്നാംഘട്ടത്തിനു കേന്ദ്രസർക്കാരിന്റെ വയബിലിറ്റി ഗ്യാപ് ഫണ്ട് ലഭിക്കുന്നതിനുള്ള ത്രികക്ഷി കരാർ അധികം വൈകാതെ ഒപ്പുവയ്ക്കുമെന്നും മന്ത്രി നിയമസഭയിൽ അറിയിച്ചു.സംസ്ഥാനം ഇതുവരെ 854.38 കോടി രൂപയാണു പദ്ധതിക്കായി ചെലവിട്ടത്. 

വിഴിഞ്ഞം കസ്റ്റംസ് തുറമുഖമായി അംഗീകരിച്ചുകൊണ്ടുള്ള അംഗീകാരം ലഭ്യമായിട്ടുണ്ട്. ഇലക്ട്രോണിക് ഡേറ്റ ഇന്റർചേഞ്ച്, കസ്റ്റോഡിയൻ കോഡ് എന്നിവയ്ക്കുള്ള അംഗീകാരവും ഇമിഗ്രേഷൻ ചെക്ക് പോസ്റ്റ് ക്ലിയറൻസുമാണ് ഇനി ലഭിക്കേണ്ടത്.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !