'പരീക്ഷണമാണ്, പാളിയാല്‍ തിരുത്തും'; കൊച്ചിയിലെ ഗതാഗത കുരുക്കഴിക്കാൻ പുതിയ മാറ്റങ്ങൾ: ചെറിയ ' ക്രമീകരണങ്ങള്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിവയ്ക്കും കെ ബി ഗണേഷ് കുമാർ

കൊച്ചി: കൊച്ചി നഗരത്തിലെ പ്രധാന ജംഗ്ഷനുകളുടെ കുരുക്കഴിക്കാൻ നടപടികളുമായി ഗതാഗതവകുപ്പ്. ഗതാഗത-വ്യവസായ മന്ത്രിമാർ വിവിധയിടങ്ങളില്‍ നേരിട്ടെത്തിയാണ് ട്രാഫിക് പരിഷ്കരണം വിലയിരുത്തിയത്.

ചെറിയ ക്രമീകരണങ്ങള്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിവയ്ക്കുമെന്ന് പരീക്ഷണങ്ങളിലൂടെ തെളിഞ്ഞതായി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു. ഗതാഗത കുരുക്കഴിക്കാനുള്ള ചെറിയ പരീക്ഷണമാണ്. പാളിയാല്‍ തിരുത്തുമെന്നും അതിന്‍റെ പേരില്‍ പഴി വേണ്ടെന്നും മന്ത്രിമാർ പറയുന്നു. 

മെഡിക്കല്‍ കോളേജ്, സീ പോർട്ട് എയർ പോർട്ട് റോഡ് എല്ലാം വന്ന് ചേരുന്ന എച്ച്‌ എം ടി ജംഗ്ഷൻ, ദേശീയപാതയിലെ പ്രധാന ജംഗ്ഷനായ ഇടപ്പള്ളി ടോള്‍, വണ്‍ വേ എന്നിവിടങ്ങളില്‍ ചില മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. 

ഇടത് വശം ക്ലിയറാക്കല്‍, ലൈൻ ട്രാഫിക് എന്നിവ ഉറപ്പാക്കും. ഇനി പൊലീസ്, ഗതാഗത, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ യോഗം ചേർന്ന് തീരുമാനം അന്തിമമാക്കും. സ്വകാര്യ ബസ് ഉടമകളെ കൂടി കേട്ടാകും തീരുമാനം.

വൈറ്റിലയും ഇടപ്പള്ളിയും എച്ച്‌ എം ടി യും ആലുവയും അങ്കമാലിയും വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന ജംഗ്ഷനുകളാണ്. രാവിലെയും വൈകിട്ടും വലിയ ട്രാഫിക് ആണ് അനുഭവപ്പെടാറ്. ഇവിടെ കുരുക്കഴിച്ചെടുത്താല്‍ തെക്കൻ ജില്ലകളില്‍ നിന്ന് വടക്ക് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ക്ക് കുറെ സമയം ലാഭിക്കാം. 

എച്ച്‌.എം.ടി. ജംഗ്ഷൻ വികസനത്തിന് വേണ്ടി 10 കോടി വകയിരുത്തിയെങ്കിലും റെയില്‍വേ അലൈൻമെന്‍റ് അന്തിമമാകാത്തതാണ് പ്രശ്നമെന്ന് മന്ത്രി ഗണേഷ് കുമാർ പറഞ്ഞു

കാലടിയിലും അങ്കമാലിയിലും നെടുമ്ബാശ്ശേരിയിലും നടത്തിയ മാറ്റങ്ങളില്‍ നല്ല റിസള്‍ട്ടാണ് ലഭിക്കുന്നതെന്നും ഗതാഗതമന്ത്രി വ്യക്തമാക്കി. കുരുക്കഴിച്ച്‌ ചരക്ക് ലോറികള്‍ രാത്രി തന്നെ വാളയാർ കടത്തണം ഗതാഗത കുരുക്കഴിഞ്ഞാല്‍ തന്നെ വാഹനത്തിന് മൈലേജ് മികച്ച കിട്ടും, മലിനീകരണവും കുറയും. ജനങ്ങള്‍ സഹകരിച്ചാല്‍ നിരത്തില്‍ നല്ല മാറ്റം ഉറപ്പെന്നാണ് ഗതാഗതവകുപ്പിന്റെ പ്രതീക്ഷ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !