കുടിശ്ശിക അടച്ചില്ല: കേബിള്‍ അഴിച്ചുമാറ്റിയ കെ എസ്. ഇ.ബി.ക്ക് പണികൊടുത്ത് ബി.എസ്.എൻ.എല്‍,

നീലേശ്വരം: തൂണ്‍വാടക അടയ്ക്കാത്തതിന്റെ പേരില്‍ കെ.എസ്.ഇ.ബി വൈദ്യുതത്തൂണുകളില്‍നിന്ന്‌ കേബിള്‍ അഴിച്ചുമാറ്റിയതില്‍ പണികൊടുത്ത് ബി.എസ്.എൻ.എല്‍.

വൈദ്യുതി ഓഫീസിലെ ടെലിഫോണ്‍ ബന്ധം വിച്ഛേദിച്ച്‌ കൊണ്ടാണ് ബി.എസ്.എൻ.എല്‍. പണികൊടുത്തത് .

എട്ടുലക്ഷം രൂപയോളം ബി.എസ്.എൻ.എല്‍. ഫ്രാഞ്ചൈസികള്‍ വൈദ്യുതത്തൂണുകളില്‍ കേബിള്‍ വലിച്ചയിനത്തില്‍ വാടകയായി നീലേശ്വരം വൈദ്യുതി സെക്ഷനില്‍ അടയ്ക്കാനുണ്ട്. 

പലതവണ കുടിശ്ശിക അടയ്ക്കണമെന്നാവശ്യപ്പെട്ട് ബി.എസ്.എൻ.എല്ലിന് കത്ത് നല്‍കിയെങ്കിലും അവർ ഗൗനിച്ചില്ല . പിന്നീട് വൈദ്യുതത്തൂണുകളിലെ കേബിളുകള്‍ മാറ്റുമെന്ന് കെ.എസ്.ഇ.ബി. അധികൃതർ മുന്നറിയിപ്പ് നല്‍ക്കുകയായിരുന്നു .

കേബിളുകള്‍ വ്യാഴാഴ്ച രാവിലെ അഴിച്ചുമാറ്റിയതിന് തൊട്ടുപിന്നാലെ നീലേശ്വരം വൈദ്യുത സെക്ഷൻ ഓഫീസിലേക്കുള്ള ടെലിഫോണ്‍ ബന്ധം ബി.എസ്.എൻ.എല്‍. അധികൃതർ വിച്ഛേദിക്കുകയായിരുന്നു .

തുടർന്ന് വൈദ്യുതി സെക്ഷൻ ഓഫീസിലെ ബില്ലിങ്ങും മറ്റ് ഇടപാടുകളും ഇതോടെ മുടങ്ങി. തുടർന്ന് ബി.എസ്.എൻ.എല്‍. കെ.എസ്.ഇ.ബി. അധികൃതരുടെ ഓഫീസുമായി ബന്ധപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല.

എന്നിട്ട് ടെലികോം ഉന്നത ഉദ്യോഗസ്ഥരുമായി ഉച്ചയോടെ ബന്ധപ്പെട്ടശേഷം ടെലിഫോണ്‍ ബന്ധം പുനഃസ്ഥാപിക്കുകയായിരുന്നു . പ്രതികാരമെന്ന് വൈദ്യുതജീവനക്കാർ ആരോപിക്കുമ്പോള്‍ വൈദ്യുതവകുപ്പ് ജീവനക്കാർ കേബിളുകള്‍ മുറിച്ചുമാറ്റിയപ്പോഴുണ്ടായ പിഴവാണ് തകരാറിന് കാരണമെന്നാണ് ബി.എസ്.എൻ.എല്‍. അധികൃതർ പറയുന്നത് .

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് രാഹുൽ പുറത്ത്

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

അഭിനവ ഗജേന്ദ്ര മോക്ഷം " ഈരാറ്റുപേട്ട അയ്യപ്പൻ | Erattupetta Ayyappan ..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !