നീലേശ്വരം: തൂണ്‍വാടക അടയ്ക്കാത്തതിന്റെ പേരില്‍ കെ.എസ്.ഇ.ബി വൈദ്യുതത്തൂണുകളില്‍നിന്ന് കേബിള്‍ അഴിച്ചുമാറ്റിയതില്‍ പണികൊടുത്ത് ബി.എസ്.എൻ.എല്‍.
വൈദ്യുതി ഓഫീസിലെ ടെലിഫോണ്‍ ബന്ധം വിച്ഛേദിച്ച് കൊണ്ടാണ് ബി.എസ്.എൻ.എല്‍. പണികൊടുത്തത് .എട്ടുലക്ഷം രൂപയോളം ബി.എസ്.എൻ.എല്‍. ഫ്രാഞ്ചൈസികള്‍ വൈദ്യുതത്തൂണുകളില്‍ കേബിള്‍ വലിച്ചയിനത്തില്‍ വാടകയായി നീലേശ്വരം വൈദ്യുതി സെക്ഷനില്‍ അടയ്ക്കാനുണ്ട്.
പലതവണ കുടിശ്ശിക അടയ്ക്കണമെന്നാവശ്യപ്പെട്ട് ബി.എസ്.എൻ.എല്ലിന് കത്ത് നല്‍കിയെങ്കിലും അവർ ഗൗനിച്ചില്ല . പിന്നീട് വൈദ്യുതത്തൂണുകളിലെ കേബിളുകള്‍ മാറ്റുമെന്ന് കെ.എസ്.ഇ.ബി. അധികൃതർ മുന്നറിയിപ്പ് നല്‍ക്കുകയായിരുന്നു .
കേബിളുകള്‍ വ്യാഴാഴ്ച രാവിലെ അഴിച്ചുമാറ്റിയതിന് തൊട്ടുപിന്നാലെ നീലേശ്വരം വൈദ്യുത സെക്ഷൻ ഓഫീസിലേക്കുള്ള ടെലിഫോണ്‍ ബന്ധം ബി.എസ്.എൻ.എല്‍. അധികൃതർ വിച്ഛേദിക്കുകയായിരുന്നു .
തുടർന്ന് വൈദ്യുതി സെക്ഷൻ ഓഫീസിലെ ബില്ലിങ്ങും മറ്റ് ഇടപാടുകളും ഇതോടെ മുടങ്ങി. തുടർന്ന് ബി.എസ്.എൻ.എല്‍. കെ.എസ്.ഇ.ബി. അധികൃതരുടെ ഓഫീസുമായി ബന്ധപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല.
എന്നിട്ട് ടെലികോം ഉന്നത ഉദ്യോഗസ്ഥരുമായി ഉച്ചയോടെ ബന്ധപ്പെട്ടശേഷം ടെലിഫോണ്‍ ബന്ധം പുനഃസ്ഥാപിക്കുകയായിരുന്നു . പ്രതികാരമെന്ന് വൈദ്യുതജീവനക്കാർ ആരോപിക്കുമ്പോള്‍ വൈദ്യുതവകുപ്പ് ജീവനക്കാർ കേബിളുകള്‍ മുറിച്ചുമാറ്റിയപ്പോഴുണ്ടായ പിഴവാണ് തകരാറിന് കാരണമെന്നാണ് ബി.എസ്.എൻ.എല്‍. അധികൃതർ പറയുന്നത് .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.