നീറ്റ് വിഷയത്തിൽ ജൂലൈ നാലിന് രാജ്യവ്യാപക വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐ;

ന്യൂഡൽഹി: നീറ്റ് വിഷയത്തിൽ ജൂലൈ നാലിന് രാജ്യവ്യാപക വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐ. നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) നിർത്തലാക്കണമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ഉടൻ രാജിവെക്കണമെന്നും ആവശ്യപ്പെട്ട് എസ്എഫ്ഐ കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്.


 എഐഎസ്എഫ്, പിഎസ്‌യു, എഐഎസ്‌ബി, എൻഎസ്‍യുഐ, എഐഎസ്എ എന്നീ വിദ്യാർഥി സംഘടനകളും ബന്ദിന് ഐക്യദാർഢ്യം അറിയിച്ചിട്ടുണ്ട്.എൻടിഎക്കെതിരായ എതിരായ പ്രതിഷേധം ഏറ്റെടുക്കാൻ വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ സംയുക്ത സമിതി രൂപീകരിച്ചു. 

കഴിഞ്ഞ ഒരു മാസത്തിനിടെ നീറ്റുമായി ബന്ധപ്പെട്ട അഴിമതികളും നെറ്റ് ഉൾപ്പെടെയുള്ള ദേശീയതല പരീക്ഷകൾ നടത്തുന്നതിൽ യുജിസിയുടെ വീഴ്ചയും എൻടിഎയുടെ കഴിവുകേടും തുറന്നുകാട്ടപ്പെട്ടുവെന്ന് ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ നേതൃത്വം പറഞ്ഞു. 

നീതി ആവശ്യപ്പെട്ടും എൻടിഎ റദ്ദാക്കണമെന്നും വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്നും ആവശ്യപ്പെട്ട് രാജ്യത്തുടനീളം വിദ്യാർഥികൾ പ്രതിഷേധത്തിലാണെന്നും അവർ പറഞ്ഞു.ബുധനാഴ്ച ജന്ദ‍ർമന്ദറിലും പ്രതിഷേധം സംഘടിപ്പിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മാസ് മെയിലിങ് കാംപയിനും വിദ്യാ‍ർഥി സംഘടനകൾ സംഘടിപ്പിക്കും.

വിദ്യാ‍ർഥി സംഘടനകളുടെ ആവശ്യങ്ങൾ 1. എൻടിഎയും പരിഷ്‌കരണ പരീക്ഷാ സംവിധാനവും നിരോധിക്കുക: എൻടിഎ നിരോധിക്കണം. നീതിക്കും വിശ്വാസത്തിനും മുൻഗണന നൽകുന്ന സുതാര്യവും കാര്യക്ഷമവുമായ പരീക്ഷാ നടത്തിപ്പ് സംവിധാനം കൊണ്ടുവരണം.2. എൻടിഎയ്‌ക്കെതിരെ പ്രവർത്തിക്കാനും റീ നീറ്റ് സംഘടിപ്പിച്ച് നീറ്റ് വിദ്യാർഥികളുടെ പ്രശ്‌നം പരിഹരിക്കാനും കേന്ദ്രസർക്കാരിനെ നിർബന്ധിക്കാൻ എല്ലാ സംസ്ഥാനങ്ങളിലും സർവകലാശാലകളിലും നഗരങ്ങളിലും സംയുക്ത പത്രസമ്മേളനങ്ങൾ, പ്രതിഷേധങ്ങൾ, ഒപ്പ് കാംപയിനുകൾ എന്നിവ സംഘടിപ്പിക്കും. 

2024 ബാച്ചിൽ മാത്രം റീ - നീറ്റ് തുടരണം. നീറ്റ്, സിയുഇടി തുടങ്ങിയ കേന്ദ്രീകൃത പരീക്ഷകൾ പൂർണമായും ഇല്ലാതാക്കണം. എങ്ങും നിലവിളികൾ മാത്രം; ഹത്രാസ് ദുരന്തത്തിന് പിന്നിൽ ദുരൂഹതയോ? വിശദമായി അന്വേഷിക്കുമെന്ന് യോഗി ആദിത്യനാഥ്3. ച‍ർച്ച നടത്തണം: നീറ്റ്, നെറ്റ്, മറ്റ് പ്രവേശന, റിക്രൂട്ട്‌മെൻ്റ് പരീക്ഷകളിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് വിദ്യാർഥികളുമായും വിദ്യാർഥി സംഘടനകളുമായും നയപരമായ പങ്കാളികളുമായും കേന്ദ്രസ‍ർക്കാർ ചർച്ച നടത്തണം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് രാഹുൽ പുറത്ത്

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

അഭിനവ ഗജേന്ദ്ര മോക്ഷം " ഈരാറ്റുപേട്ട അയ്യപ്പൻ | Erattupetta Ayyappan ..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !