കോഴിക്കോട്∙ കൊടുവള്ളി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ റാഗിങ്ങിനെത്തുടർന്ന് നാല് വിദ്യാർഥികൾക്ക് പരുക്കേറ്റ സംഭവത്തിൽ 17 പേർക്കെതിരെ കേസെടുത്തു. കൊടുവള്ളി പൊലീസാണ് 17 പ്ലസ് ടു വിദ്യാർഥികൾക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തത്.
പ്ലസ് വൺ കംപ്യൂട്ടർ കൊമേഴ്സ് വിദ്യാർഥികളായ മുഹമ്മദ് ആദിൽ, സിയാൻ ബക്കർ, മുഹമ്മദ് ഇലാൻ, ബിഷിർ എന്നിവരുടെ പരാതിയിലാണ് കേസ്. തിങ്കളാഴ്ച രാവിലെ പതിനൊന്നു മണിയോടെയുണ്ടായ സംഘർഷത്തിലാണ് നാല് വിദ്യാർഥികൾക്ക് പരുക്കേറ്റത്. കോമ്പസ് കൊണ്ട് കുത്തേറ്റ് വിദ്യാർഥിയുടെ കഴുത്തിലും മുതുകിലും പരുക്കേറ്റു. വിദ്യാർഥികളുടെ കൈ വടികൊണ്ട് തല്ലിയൊടിക്കുകയും ചെയ്തു.
പ്ലസ് ടു, പ്ലസ് വൺ വിദ്യാർഥികളാണ് ഏറ്റുമുട്ടിയത്. കഴിഞ്ഞയാഴ്ച റാഗിങ്ങുമായി ബന്ധപ്പെട്ട് 5 പ്ലസ്ടു വിദ്യാർഥികളെ സസ്പെൻഡ് ചെയ്തിരുന്നു. ഇതിൽ പരാതി നൽകിയ പ്ലസ് വൺ വിദ്യാർഥികൾ അടക്കമുള്ളവർക്കാണ് തിങ്കളാഴ്ച മർദനമേറ്റത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.