പ്രായഭേദമന്യേ എല്ലാവർക്കും ഇഷ്ടമുള്ള ഒന്നാണ് നേന്ത്രപ്പഴം. നേന്ത്രപ്പഴം കഴിക്കുന്നത് ശരീരത്തിന് വളരെ നല്ലതുമാണ്.നേന്ത്രപ്പഴത്തില്‍ അടങ്ങിയിട്ടുള്ള ഫൈബർ ഉദര സംബന്ധമായ പ്രശ്നങ്ങള്‍ക്കും ദഹന സംബന്ധമായ പ്രശ്നങ്ങള്‍ക്കും വളരെ ഉത്തമമാണ്.
ശരീരത്തിന്റെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ നേന്ത്രപ്പഴം സഹായിക്കുന്നു.വിറ്റാമിൻ സി, വിറ്റാമിൻ ബി 6 എന്നിവ അടക്കം നമ്മുടെ ശരീരത്തിന് വേണ്ട ധാതുക്കളും പോഷക ഗുണങ്ങളും കൊണ്ട് സമ്പുഷ്ടമാണ് നേന്ത്രപ്പഴം. ആരോഗ്യ ഗുണങ്ങളാല്‍ സമ്പന്നമായ നേന്ത്രപ്പഴം അസിഡിറ്റിയെ ഇല്ലാതാക്കാൻ വളരെ ഉത്തമമാണ്.രാവിലെ വെറും വയറ്റില്‍ വെള്ളം കുടിച്ചതിനു ശേഷം നേന്ത്രപ്പഴം കഴിക്കുന്നത് തലച്ചോറിന്റെ പ്രവർത്തനത്തെ സുഖമാക്കുന്നതോടൊപ്പം ദിവസം മുഴുവൻ നല്ല മാനസികാവസ്ഥ പ്രദാനം ചെയ്യുന്നതിനും സഹായിക്കും.
ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുള്ള ഫലമായ നേന്ത്രപ്പഴം ദിവസവും കഴിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദത്തെ നിയന്ത്രിക്കുന്നതിനും ചീത്ത കൊളസ്ട്രോള്‍ ആയ എല്‍ ഡി എല്ലിന്റെ അളവ് കുറയ്‌ക്കുന്നതിനും സഹായിക്കും.വിറ്റാമിൻ സി ധാരാളം അടങ്ങിയതിനാല്‍ ചർമ്മത്തിന്റെ സൗന്ദര്യം നില നിർത്തുന്നതിന് ഇത് സഹായകരമാകും. അപ്പോള്‍ പിന്നെ ഇനി ഒട്ടും വൈകിക്കേണ്ട. ദിവസവും ഓരോ നേന്ത്രപ്പഴം കഴിച്ചു തുടങ്ങാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.