നിരോധിച്ചിട്ടും കേരളത്തിൽ മൂന്നാമത്തെ കേസ്: കൊച്ചിയിൽ മുത്തലാഖ് ചൊല്ലി യുവതിയെ ഉപേക്ഷിച്ചു; തലാഖ് ചൊല്ലിയത് രജിസ്ട്രേഡ് കത്തിലൂടെ, കേസെടുത്ത് പോലീസ്,

എറണാകുളം: മുത്തലാഖ് ചൊല്ലി യുവതിയെ ഉപേക്ഷിച്ചതായി പരാതി. പനയപ്പള്ളി സ്വദേശിയ്‌ക്കെതിരെയാണ് യുവതി പരാതി നല്‍കിയത്. രജിസ്ട്രേഡ് കത്തിലൂടെയാണ് തലാഖ് ചൊല്ലിയത്.

മുസ്ലിം വ്യക്തി നിയമപ്രകാരം സാക്ഷികളുടെ സാന്നിധ്യത്തില്‍ ബന്ധം തലാഖ് ചെയ്ത് വേർപ്പെടുത്തിയതായാണ് കത്തില്‍ പറയുന്നത്. യുവതിയുടെ പരാതിയില്‍ മട്ടാഞ്ചേരി പോലീസ് കേസെടുത്തു.

മുത്തലാഖ് ചൊല്ലി ഭർത്താവ് ഉപേക്ഷിച്ച യുവതി മാധ്യമങ്ങളോട് തന്റെ ദയനീയാവസ്ഥ തുറന്നു പറഞ്ഞു. "വിവാഹജീവിതം ഒട്ടും പിൻവലിക്കാൻ പറ്റാത്ത തരത്തിലുള്ള മുത്തലാഖാണ് ചെയ്തിരിക്കുന്നത്.

 ഒന്നാം തീയതിയാണ് അത് എനിക്ക് കിട്ടിയത്. പൂർണ്ണമായും ഒരു ബന്ധവും ഇല്ലെന്നാണ് കത്തില്‍ പറയുന്നത്. ആള്‍ക്ക് ചില പ്രശ്നങ്ങള്‍ ഉള്ളതുകൊണ്ട് മാറി താമസിക്കുകയായിരുന്നു. അതില്‍ ഒരു കേസും നിലനില്‍ക്കുന്നുണ്ട്"-യുവതി പറഞ്ഞു.

മുത്തലാഖ് നിയമപ്രകാരം നിരോധിച്ചിട്ടും കേരളത്തില്‍ ഇത് മൂന്നാമത്തെ കേസാണ് പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. യുവതി നിരവധി തവണ ഗാർഹിക പീഡനങ്ങള്‍ നേരിട്ടിട്ടുണ്ട്. ഇതിനെ തുടർന്നാണ് ഭർത്താവുമായി വേർപിരിഞ്ഞ യുവതി മാറി . ഇതിനിടയാണ് രജിസ്റ്റർ പോസ്റ്റിലൂടെ തലാഖ് ചൊല്ലി എന്നുള്ള കത്ത് അയക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !