ആശ്രയയിൽ ഡയാലിസിസ് കിറ്റ് വിതരണവും ചികിത്സാ ധനസഹായവും നൽകി,

ഗാന്ധിനഗർ: ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും നടത്തിവരുന്ന ഡയാലിസിസ് കിറ്റ് വിതരണവും, ധനസഹായവും   ഈ മാസം മങ്ങാട്ട് ശ്രീ രാജു എം കുര്യൻ്റെയും നിർമ്മലയുടെയും 45-ാം വിവാഹ വാർഷികത്തോടനുബന്ധിച്ച്  ആശ്രയയുമായി ചേർന്ന്   157 വൃക്കരോഗികൾക്ക് നൽകി.

ആശ്രയയുടെ  സെക്രട്ടറി ഫാ .ജോൺ ഐപ്പ്  അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ  ശ്രീമതി ദീപ ജോസ് (ആർപ്പുക്കര പഞ്ചായത്ത് പ്രസിഡൻറ്)കിറ്റ് വിതരണ ഉദ്ഘാടനം  ചെയ്തു. 

ഡോ. ലത ബാബുക്കുട്ടി (HOD Anesthesia Dpt MCH,KTM), ശ്രീ പി.എ ജേക്കബ്, പി.വി ചെറിയാൻ, എം സി ജോസഫ് , രാജു എം കുര്യൻ, റോയി എം കുര്യൻ, സിസ്റ്റർ ശ്ലോമോ, ശ്രീ ജോസഫ് കുര്യൻ   എന്നിവർ ആശംസകൾ അർപ്പിച്ചു. 

കിറ്റ് കൊടുക്കുന്നതിൽ 54 മാസം പൂർത്തീകരിച്ച ഈ വേളയിൽ  ഡയലിസിസ് കിറ്റ് നൽകുന്നതിന്  ആത്മാർത്ഥമായി സഹായിക്കുന്ന  എല്ലാവരെയും സ്നേഹപൂർവ്വം ഓർക്കുന്നു. തുടർന്നും നിങ്ങൾ ഓരോരുത്തരുടെയും സഹായ സഹകരണം ഉണ്ടെങ്കിൽ മാത്രമേ ഈ പ്രസ്ഥാനം മുൻപോട്ട് പോവുകയുള്ളൂ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !