ഗാന്ധിനഗർ: ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും നടത്തിവരുന്ന ഡയാലിസിസ് കിറ്റ് വിതരണവും, ധനസഹായവും ഈ മാസം മങ്ങാട്ട് ശ്രീ രാജു എം കുര്യൻ്റെയും നിർമ്മലയുടെയും 45-ാം വിവാഹ വാർഷികത്തോടനുബന്ധിച്ച് ആശ്രയയുമായി ചേർന്ന് 157 വൃക്കരോഗികൾക്ക് നൽകി.
ആശ്രയയുടെ സെക്രട്ടറി ഫാ .ജോൺ ഐപ്പ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീമതി ദീപ ജോസ് (ആർപ്പുക്കര പഞ്ചായത്ത് പ്രസിഡൻറ്)കിറ്റ് വിതരണ ഉദ്ഘാടനം ചെയ്തു.ഡോ. ലത ബാബുക്കുട്ടി (HOD Anesthesia Dpt MCH,KTM), ശ്രീ പി.എ ജേക്കബ്, പി.വി ചെറിയാൻ, എം സി ജോസഫ് , രാജു എം കുര്യൻ, റോയി എം കുര്യൻ, സിസ്റ്റർ ശ്ലോമോ, ശ്രീ ജോസഫ് കുര്യൻ എന്നിവർ ആശംസകൾ അർപ്പിച്ചു.
കിറ്റ് കൊടുക്കുന്നതിൽ 54 മാസം പൂർത്തീകരിച്ച ഈ വേളയിൽ ഡയലിസിസ് കിറ്റ് നൽകുന്നതിന് ആത്മാർത്ഥമായി സഹായിക്കുന്ന എല്ലാവരെയും സ്നേഹപൂർവ്വം ഓർക്കുന്നു. തുടർന്നും നിങ്ങൾ ഓരോരുത്തരുടെയും സഹായ സഹകരണം ഉണ്ടെങ്കിൽ മാത്രമേ ഈ പ്രസ്ഥാനം മുൻപോട്ട് പോവുകയുള്ളൂ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.