തിരുവനന്തപുരം: സംസ്ഥാന റോഡുകളുമായി ബന്ധപ്പെട്ട് ഭരണപക്ഷവും പ്രതിപക്ഷവും നിയമസഭയില്‍ ഏറ്റുമുട്ടി. കേരളത്തിലെ മഹാഭൂരിപക്ഷം റോഡുകളും ഗതാഗതയോഗ്യമാണെന്ന പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ മറുപടിയെ മണിച്ചിത്രത്താഴിലെ പപ്പുവിനെ ഉദ്ധരിച്ച് പ്രതിപക്ഷത്തിന്റെ പരിഹാസം. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിനുള്ള മറുപടിയിലായിരുന്നു പ്രതികരണം.
ചെറിയ ബുദ്ധിമുട്ട് പോലും ജനങ്ങള്‍ക്ക് ഉണ്ടാകാന്‍ പാടില്ലെന്നാണ് കാഴ്ച്ചപ്പാടാണ് പൊതുമരാമത്ത് വകുപ്പിനെന്നും റോഡുകളില്‍ മഹാ ഭൂരിപക്ഷവും പൂര്‍ണ്ണ ഗതാഗത യോഗ്യമാണെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. എന്നാല്‍ വഴി നടക്കാനുള്ള പൗരന്റെ സ്വാതന്ത്ര്യം നിഷേധിച്ച സര്‍ക്കാരാണ് സംസ്ഥാന ഭരിക്കുന്നതെന്ന് നജീബ് കാന്തപുരവും പറഞ്ഞു. തൃശൂര്‍ കുറ്റിപ്പുറം സംസ്ഥാന പാതയില്‍ കുഴിയില്ലാത്ത റോഡിലൂടെ പോകാന്‍ മുഖ്യമന്ത്രി 16 കിലോമീറ്റര്‍ ചുറ്റി സഞ്ചരിച്ചെന്നും നജീബ് സഭയില്‍ സൂചിപ്പിച്ചു.
റോഡുകള്‍ മികച്ച നിലവാരത്തിലേക്ക് ഉയര്‍ത്തുകയെന്നതാണ് പിഡബ്ല്യൂഡി ലക്ഷ്യം. ചെറിയ ബുദ്ധിമുട്ട് പോലും ജനങ്ങള്‍ക്ക് ഉണ്ടാക്കരുതെന്ന കാഴ്ചപ്പാടാണ് വകുപ്പിന്. മൊത്തം റോഡുകളില്‍ 29,522 കി. മീ റോഡ് പൊതുമരാമത്ത് വകുപ്പിന്റെയും രണ്ട് ലക്ഷത്തോളം തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും കീഴിലാണ്. ഗ്രാമീണ റോഡുകള്‍ നന്നായി ടാര്‍ ചെയ്തിട്ടുണ്ട്. 4,095 കി.മീ റോഡില്‍ നവീകരണം നടക്കുകയാണ്. സംസ്ഥാനത്തെ റോഡുകളില്‍ മഹാ ഭൂരിപക്ഷവും പൂര്‍ണ്ണ ഗതാഗത യോഗ്യമാണ്. പ്രവര്‍ത്തി നടക്കുന്നതോ തടസ്സപ്പെട്ടതോ ഉപയുക്തപ്രവര്ത്തനം നടന്നതോ ആയ ചിലയിടത്തും കോടതി വ്യവഹാരങ്ങളില്പ്പെട്ടുമാണ് ചില പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതെന്നും മന്ത്രി പറഞ്ഞു. വാഹനനികുതി 6000 കോടിയാണ്.
എന്നിട്ടും ജനങ്ങള്‍ക്ക് എല്ലൊടിയാതെ പൊതുമരാമത്ത് വകുപ്പിന് കീഴിലെ എത്ര റോഡിലൂടെ നടക്കാന്‍ കഴിയുമെന്നായിരുന്നു നജീബിന്റെ ചോദ്യം. മണിച്ചിത്രത്താഴിലെ കുതിരവട്ടം പപ്പുവിനെ പോലെ റോഡിലൂടെ ചാടി ചാടി പോകേണ്ട അവസ്ഥയാണെന്നും പ്രതിപക്ഷം പരിഹസിച്ചു. നേരത്തെ റോഡിലെ കുഴികള്‍ എണ്ണാനായിരുന്നു മന്ത്രി പറഞ്ഞത്. ഇപ്പോള്‍ കുളങ്ങള്‍ എണ്ണിയാല്‍ തീരില്ല. 2023 ല്‍ മാത്രം 4010 ജീവന് നഷ്ടപ്പെട്ടു. 54,369 പേര്‍ക്ക് പരിക്കേറ്റു. നിരവധിപേര്‍ കിടപ്പുരോഗികളായി. പട്ടാമ്പി റോഡില്‍ ഗര്‍ഭിണി വീണ് അബോര്ഷന് സംഭവിച്ചു. ജനിക്കാതെ പോയ കുഞ്ഞിന്റെ ഘാതകന് പിഡബ്ല്യൂഡി വകുപ്പാണെന്നും വിമര്‍ശിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.