പീരുമേട്: പൊലീസ് സ്റ്റേഷനിൽ പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്നു പൊലീസ് ഉദ്യോഗസ്ഥന്റെ തോക്കിൽ അബന്ധത്തിൽ വെടിപൊട്ടി. പെരുവന്താനം പൊലീസ് സ്റ്റേഷനിൽ കഴിഞ്ഞ ദിവസം രാത്രി 12നാണ് സംഭവമുണ്ടായത്.
ആയുധം ഉപയോഗിക്കുന്നതിൽ അശ്രദ്ധ വരുത്തിയെന്ന് ചൂണ്ടിക്കാട്ടി സിപിഒ മൊളൈസ് മൈക്കിളിനെ ജില്ലാ പൊലീസ് മേധാവി അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.പാറാവ് ഡ്യൂട്ടിക്കിടെ പിസ്റ്റൾ വൃത്തിയാക്കുന്നതിനിടെ വെടി പൊട്ടുകയായിരുന്നു. പൊലീസ് സ്റ്റേഷന്റെ ഭിത്തിയിൽ ആണ് വെടിയുണ്ട തുളഞ്ഞു കയറിയത്. വെടിയൊച്ച കേട്ടു പരിഭ്രാന്തരായ മറ്റു പൊലീസുകാർ ഓടി എത്തിയപ്പോഴാണ് അബദ്ധം മനസ്സിലായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.