കാസര്‍കോട് : ശക്തമായി തുടരുന്നതിനിടെ കാസര്‍കോട് ജില്ലയില്‍ പനി ബാധിച്ച് നാല് വയസുകാരിയും, പത്ര ഏജന്റും മരിച്ചു.
അമ്പലത്തറ ഇരിയ പൂണൂര്‍ സ്വദേശിയും ഏഴാം മൈലില്‍ താമസക്കാരനുമായ രാധാകൃഷ്ണന് (55), ബദിയടുക്ക നീര്‍ച്ചാലിന് സമീപം പുതുക്കോളി സ്വദേശിയും കാസര്‍കോട് കാനറാ ബേങ്ക് ജീവനക്കാരന് ഹരീഷിന്റെയും, മൊഗ്രാല്‍പുത്തൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപിക കുസുമയുടെയും മകള്‍ ഭൂമികയുമാണ് മരിച്ചത്.ഭൂമിക പുതുക്കോളി അങ്കണ്‍വാടി വിദ്യാര്‍ഥിനിയാണ്. കുട്ടി പനിയെതുടര്‍ന്ന് കാസര്‍കോട് സ്വകാര്യ ആശുപത്രിയിലും, പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലും ചികിത്സയിലായിരുന്നു .
ഇരിയയിലെ പത്ര ഏജന്റായ രാധാകൃഷ്ണന് കടുത്ത പനിയെ തുടര്‍ന്ന് ഇന്നലെ രാവിലെയാണ് ഡോക്ടറെ കാണാനെത്തിയത്. വര്‍ഷങ്ങളായി കെ എസ് എഫ് ഇ ഏജന്റുമായിരുന്നു രാധാകൃഷ്ണന്. ഭാര്യ: രമ. രണ്ട് മക്കളുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.