ക്ഷേത്രത്തിലെ ജോലി കഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം: ഗുരുവായൂർ ക്ഷേത്രം കീഴ്ശാന്തി അന്തരിച്ചു.

ഗുരുവായൂർ: ക്ഷേത്രത്തിലെ പ്രവർത്തി കഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായ ഗുരുവായൂർ ക്ഷേത്രം കീഴ്ശാന്തി തേലപറ്റ കൃഷ്ണൻ നമ്പൂതിരി(76) അന്തരിച്ചു.

ആറ് പതിറ്റാണ്ടായി ഗുരുവായൂർ ക്ഷേത്രത്തിലെ കീഴ്ശാന്തിയായിരുന്നു. ഏഴുപ്രാവശ്യം കീഴ്ശാന്തിക്കാരുടെ നേതൃത്വപദവി വഹിക്കുന്ന ശാന്തിയേല്‍ക്കല്‍ നിർവഹിച്ചിട്ടുണ്ട്. പുലർച്ചെ രണ്ടിന് ക്ഷേത്രത്തിലെത്തി ചന്ദനം അരവ് ഉള്‍പ്പെടെയുള്ള പ്രവൃത്തി കഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ 2.50 ഓടെ ദേഹാസ്വാസ്ഥ്യം അനുഭവപെടുകയായിരുന്നു. മൂന്നോടെ ദേവസ്വം ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

സംസ്കാരം നടത്തി. ഭാര്യ: ലീല അന്തർജനം (രത്നം). മക്കള്‍:സീമ,സതി (പ്രധാനാധ്യാപിക, കാവശേരി എഎല്‍പിഎസ്). മരുമകൻ: ഗുപ്തൻ (തൃശൂർ റെയില്‍വെ).

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !