ലഖ്നൗ: യുവാവുമായി ഫോണില്‍ സംസാരിച്ചതിന് പ്രായപൂർത്തിയാവാത്ത പെണ്‍കുട്ടിയെ സഹോദരങ്ങള്‍ കൊന്നു കുഴിച്ചുമൂടി. ഉത്തർപ്രദേശിലെ ബലിയ ജില്ലയിലെ ബൻസിദ് പ്രദേശത്താണ് സംഭവം.
സംഭവത്തില്‍ പെണ്‍കുട്ടിയുടെ രണ്ട് സഹോദരങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവിലുള്ള മൂന്നാമനായി തിരച്ചില്‍ നടത്തുകയാണ്. പെണ്‍കുട്ടിയുടെ മുഖം ആസിഡൊഴിച്ച് വികൃതമാക്കിയ ശേഷമാണ് കുഴിച്ചുമൂടിയത്. ജൂണ്‍ 17നാണ് ബൻസിദ് പ്രദേശത്തെ ഒരു ക്ഷേത്രത്തിന് സമീപത്തുനിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.പെണ്‍കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്‌മോർട്ടത്തില്‍ വ്യക്തമായി. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് സഹോദരങ്ങള്‍ തന്നെയാണ് കൊലയാളികളെന്ന് വ്യക്തമായത്. പെണ്‍കുട്ടിയുടെ മുഖം ആസിഡ് ഒഴിച്ച് ഭാഗികമായി പൊള്ളിച്ചിരുന്നു.
പ്രായപൂർത്തിയാവാത്ത പെണ്‍കുട്ടി തൻ്റെ മൂന്ന് സഹോദരന്മാരുടെ എതിർപ്പ് അവഗണിച്ച് ഒരാളുമായി ഫോണില്‍ സംസാരിച്ചിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയതായി പൊലീസ് സൂപ്രണ്ട് ദേവരഞ്ജൻ വർമ പറഞ്ഞു. ഇതേ തുടർന്ന് മൂവരും ചേർന്ന് പെണ്‍കുട്ടിയെ കൊലപ്പെടുത്തി കുഴിച്ചുമൂടുകയായിരുന്നു.
പെണ്‍കുട്ടിയുടെ മുഖം വികൃതമാക്കാനും തിരിച്ചറിയാതിരിക്കാനും ബാറ്ററിയില്‍ നിന്നുള്ള ആസിഡാണ് ഉപയോഗിച്ചതെന്ന് അറസ്റ്റിലായ പ്രതികള്‍ പൊലീസിനോട് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.