കോഴിക്കോട്: മുതലക്കുളത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു. അബ്ദുല്‍ മുത്തലിബ് കുത്തബ്ദീൻ(43) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാവിലെ ആറരയോടെയാണ് മുതലക്കുളത്ത് പ്രവർത്തിക്കുന്ന മാത്തറ സ്വദേശി ജംഷീറിന്റെ ഉടമസ്ഥതയിലുള്ള ഡിവൈൻ ഹോട്ടലിൽ തീപിടിത്തവും പൊട്ടിത്തെറിയും ഉണ്ടായത്.ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതോടെ അപകടത്തിന്റെ ആഘാതം കനത്തു. പൊട്ടിത്തെറിയെ തുടർന്ന് എതിർ ദിശയിലുണ്ടായിരുന്ന കെട്ടിടത്തിലെ രണ്ടാംനിലയിലെ കടയുടെ ഗ്ലാസ് തകർന്നു. ഹോട്ടല്‍ പൂർണമായി കത്തിനശിച്ചു. കടയിലുണ്ടായിരുന്ന ജീവനക്കാരൻ അബ്ദുല്‍ മുത്തലിബ് കുത്തബ്ദീന് ഗുരുതരമായി പൊള്ളലേറ്റിരുന്നു.
രാവിലെ കട തുറന്നതിന് ശേഷം രണ്ട് ജീവനക്കാർ ചെറുകടികള്‍ ഉണ്ടാക്കുകയായിരുന്നു. പാചകം ചെയ്യാനായി ഗ്യാസ് അടുപ്പ് കത്തിച്ചപ്പോഴാണ് തീ ഉയരുന്നത് കണ്ടത്. ഗ്യാസില്‍ നിന്ന് തീ പടരുന്നത് കണ്ട അന്യസംസ്ഥാന തൊഴിലാളി സിലിണ്ടർ പുറത്തേക്ക് തട്ടിയിട്ട് ഓടി രക്ഷപ്പെടുകയായിരുന്നു.
തുടർന്ന് ഉഗ്ര ശബ്ദത്തോടെ സിലിണ്ടർ ദാ പൊട്ടിത്തെറിക്കുകയായിരുന്നു. പൊട്ടിയ സിലിണ്ടർ തെറിച്ചുവീണ് റോഡിന് എതിർവശത്തുള്ള പവർ ലാന്റ് ഇലക്‌ട്രിക്കിന്റെ ഗ്ലാസ് തകർന്നു.
6.47ന് ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. കടയിലുണ്ടായിരുന്ന എട്ട് ഗ്യാസ് സിലിണ്ടറുകള്‍ എടുത്തുമാറ്റി. അതേസമയം സമീപത്തുള്ള കടകളിലേക്ക് തീ പടരുന്നതിന് മുമ്പ് അണയ്ക്കാനായത് വലിയ ദുരന്തം ഒഴിവാക്കി.
പ്ലാസ്റ്റിക് ബാരലില്‍ അകപ്പെട്ട മുത്തലിബിനെ പുറത്തെത്തിച്ച് ആശുപത്രിയിലെത്തിച്ചു. പുലർച്ചെ ആയതിനാല്‍ റോഡില്‍ ആളുകളും കുറവായിരുന്നു. പൊലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.