എറണാകുളം : വീട്ടില്‍ നിന്ന് ശനിയാഴ്ച വൈകീട്ട് കാണാതായ വിദ്യാർത്ഥിനിയെ അമ്പലക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
കരിപ്പാലം ജി.എച്ച്.എസ്. സ്കൂളിനുസമീപം ശ്രീനി കുമാറിന്റെയും രാജേശ്വരി ദമ്പതികളുടെ മകള്‍ എസ്. ആരതി(18)യെയാണ് മട്ടാഞ്ചേരി ടി.ഡി. അമ്പലക്കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത് .ശനിയാഴ്ച വൈകീട്ട് മുതല്‍ വീട്ടില്‍ നിന്ന് കാണാതായ കുട്ടിയെ കുറിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു .മരിച്ച പെണ്‍കുട്ടി മുണ്ടംവേലി എം.ഇ.എസ്. കോളേജില്‍ ബി.കോം ഒന്നാംവര്‍ഷ വിദ്യാര്‍ഥിനിയാണ്.
സംഭവം അറിഞ്ഞ് ഫൊറന്‍സിക് വിഭാഗവും മട്ടാഞ്ചേരി അസി. പോലീസ് കമ്മിഷണറും സ്ഥലത്തെത്തിയിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ് .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.