സ്വച്ഛാമൃത്യു :ഒരിക്കല്‍ ബട്ടണ്‍ അമർത്തിയാല്‍ 30 സെക്കൻഡിനുള്ളില്‍ അവസാനിക്കും: മനുഷ്യന് സ്വന്തം മരണം തീരുമാനിക്കാം ; ഒരു ബട്ടണ്‍ മാത്രം അമര്‍ത്തുക, താമസിയാതെ സൂയിസൈഡ് പോഡുകള്‍ എത്തും,

 സ്വിറ്റ്‌സർലാൻഡ് : സ്വന്തമായി മരിക്കാൻ തീരുമാനിക്കാൻ സാധിച്ചാല്‍ എങ്ങനെയുണ്ടാവും. അതും വേദനയില്ലാതെ മരിക്കാൻ സാധിച്ചലോ.എന്താല്ലേ ? നമ്മളില്‍ പലവരും ചില നിമിഷം എങ്കിലും ആലോചിക്കാറുണ്ട് വേദനയില്ലാതെ മരിക്കാൻ സാധിച്ചിരുന്നെങ്കിലോ എന്ന്.

എന്നാല്‍ ഇപ്പോള്‍ സ്വിറ്റ്‌സർലാൻഡില്‍ സൂയിസൈഡ് പോഡിന് അംഗീകാരം ലഭിച്ചിരിക്കുകയാണ്. ഇത് മാസങ്ങള്‍ക്കുള്ളില്‍ സാധ്യമായേക്കും എന്നാണ് വിവരം.

2019 ലാണ് ഇത് ആദ്യമായി കൊണ്ടുവന്നത്. വേദനയില്ലാതെ മരണമാണ് വ്യക്തികള്‍ക്ക് ഇതിലൂടെ നിർമ്മാതാക്കള്‍ ഉറപ്പ് നല്‍കുന്നത്. സാർക്കോ കാപ്‌സ്യൂള്‍ എന്ന ശവപ്പെട്ടി പോലുള്ള മരണസഹായിയെ 3D print ചെയ്‌തെടുത്തതാണ്. 

വ്യക്തി ഉള്ളില്‍ നിന്ന് ഒരു ബട്ടണ്‍ അമർത്തുമ്പോള്‍ ഉള്ളില്‍ നൈട്രജൻ വാതകം നിറഞ്ഞു ഓക്‌സിജൻ അളവ് താഴുകയും വേദനയും വെപ്രാളവും ഇല്ലാത്ത ഒരു അബോധാവസ്ഥയില്‍ എത്തി മരണത്തിലേക്ക് പോകുമെന്നാണ് ഇതിന്റെ ഉപജ്ഞാതാവായ Exit International - ന്റെ സ്ഥാപകനായ ഡോ. ഫിലിപ്പ് നിഷ്‌കെയുടെ അവകാശവാദം. 

മറ്റൊരാളുടെ സഹായമില്ലാതെ വെറും കണ്‍ചിമ്മിയാല്‍ പോലും മരണത്തെ വരിക്കാൻ ഈ പേടകം സഹായിക്കുമെന്നാണ് ഡോ. ഡെത്ത് എന്നറിയപ്പെടുന്ന ഇദ്ദേഹത്തിന്റെ വാദം. 

ബെല്‍ജിയം, കാനഡ, നെതർലാൻഡ്‌സ്, ന്യൂസിലാൻഡ്, സ്‌പെയിൻ, ആസ്ട്രേലിയ, അമേരിക്കയിലെ ചില ഭാഗങ്ങളില്‍ ഫിസിഷ്യൻ അസിസ്റ്റഡ് സൂയിസൈഡ് അംഗീകൃതമാണ്.

ഇത്ര നന്നായി മരിക്കാൻ പറ്റുന്ന മറ്റൊരു മാർഗം വേറെ ഉണ്ടാവില്ല എന്ന് ഫിലിപ്പ് നിഷ്‌കെ പറഞ്ഞു.'നിങ്ങള്‍ക്ക് മരിക്കണമെങ്കില്‍', 'ഈ ബട്ടണ്‍ അമർത്തുക' എന്ന് പ്രോസസറില്‍ ശബ്ദം പറയുന്നു എന്ന് ഫിലിപ്പ് നിറ്റ്ഷ്‌കെ കൂട്ടിച്ചേർത്തു.

 ഒരിക്കല്‍ ബട്ടണ്‍ അമർത്തിയാല്‍ 30 സെക്കൻഡിനുള്ളില്‍ വായുവിലെ ഓക്‌സിജന്റെ അളവ് 21 ശതമാനത്തില്‍ നിന്ന് 0.05 ശതമാനമായി കുറയുമെന്നും അദ്ദേഹം വിശദീകരിച്ചു. മരണം സംഭവിക്കുന്നതിന് ഏകദേശം അഞ്ച് മിനിറ്റ് മുമ്പ് അവർ അബോധാവസ്ഥയില്‍ ആവും. 

ക്യാപ്സ്യൂളിലെ ഓക്സിജന്റെ അളവ്, വ്യക്തിയുടെ ഹൃദയമിടിപ്പ്, രക്തത്തിന്റെ ഓക്സിജൻ സാച്ചുറേഷൻ എന്നിവ സാർകോ നിരീക്ഷിക്കുന്നു. മരണത്തിന്റെ അടുത്ത് എത്തുപ്പോള്‍ അവസാന നിമിഷം മനസ്സ് മാറ്റാൻ സാധിക്കില്ല. ഒരിക്കല്‍ നിങ്ങള്‍ ആ ബട്ടണ്‍ അമർത്തിയാല്‍, തിരികെ പോകാൻ ഒരു വഴിയുമില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആദ്യത്തെ മരണം ആരുടെതായിരിക്കും എന്നതിനെക്കുറിച്ച്‌ തീരുമാനമെടുത്തിട്ടില്ല. ഇത്തരം വിവരങ്ങള്‍ വൈകാതെ തന്നെ അറിയിക്കും എന്നാണ് വിവരം. 

പ്രായപരിധി 50 ആയാണ് സജ്ജീകരിച്ചിരിക്കുന്നത്. എന്നിരുന്നാലും 18 വയസ്സിനുമുകളിലുള്ള ഒരാള്‍ക്ക് ഗുരുതരമായ അസുഖമുണ്ടെങ്കില്‍, അസുഖത്താല്‍ വലയുകയാണെങ്കില്‍ ഈ മാർഗം പരിഗണിക്കും എന്നും അദ്ദേഹം പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ടൂറിസ്റ്റ് ബസ് അപകടം. നിരവധി പേർക്ക് ഗുരുതരപരിക്ക് | Tourist Bus Kuravilangad

പോലീസിനെ വെട്ടിച്ച് ബൈക്ക് അഭ്യാസം യുവാക്കൾ പിടിയിൽ | Droupadi Murmu #droupadimurmu

നാലു മാസം മുൻപ് KSRTC എന്നെ പിരിച്ചു വിട്ടു..! Jayanashan Kavukandam

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !