കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വര ലക്ഷണങ്ങളോടെ ഒരു കുട്ടി കൂടി ചികിത്സയില്‍. തിക്കോടി സ്വദേശി പതിനാലുകാരനാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്.
പയ്യോളി നഗരസഭയിലുള്ള കാട്ടുംകുളത്തില്‍ കുളിച്ചശേഷമാണ് കുട്ടിക്ക് രോഗ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത്.തിക്കോടി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കുളം ശുദ്ധീകരിച്ചു. കുളത്തിലെ വെള്ളം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശിയായ 12 വയസ്സുകാരന് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
കുളത്തിലെയും പുഴയിലെയും അടിത്തട്ടിലുള്ള ചേറിലും ചെളിയിലുമാണ് ഇത്തരം അമീബകള്‍ ധാരാളമായി കാണുന്നത്. ഈ വെള്ളം മൂക്കിലേക്ക് അടിച്ചുകയറി അവ തലച്ചോറിലേക്ക് നേരിട്ട് കയറിപ്പോയിട്ടാണ് രോഗബാധയുണ്ടാക്കുന്നത്.
കുട്ടികളുടെ മൂക്കില്‍നിന്ന് തലച്ചോറിലേക്കുള്ള വിടവിലെ നേര്‍ത്ത മേഷ് പോലെയുള്ള അസ്ഥിക്ക് ചെറിയ ദ്വാരങ്ങളുള്ളതാണ്. ഈ ചെറുദ്വാരങ്ങളില്‍ കൂടി അമീബയ്ക്ക് എളുപ്പത്തില്‍ തലച്ചോറിലേക്ക് കടക്കാന്‍ കഴിയും.
മുതിര്‍ന്നവരില്‍ ഈ വിടവ് തരുണാസ്ഥികള്‍ വന്ന് താരതമ്യേന അടഞ്ഞുപോകുന്നതുകൊണ്ട് രോഗബാധ തുലോം കുറവാണ്. കുട്ടികളുടെ ശരീര പ്രതിരോധ സംവിധാനത്തിലുള്ള ചില കുറവുകള്‍ മൂലവും രോഗം കൂടുതല്‍ ബാധിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.