ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് ഉണ്ടെങ്കിൽ ചില ഉപാധികളോടെ ഈ രാജ്യങ്ങളിൽ വാഹനം ഓടിക്കാം

ന്യൂഡൽഹി: ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിച്ച്‌ ഇന്ത്യയെ കൂടാതെ മറ്റ് രാജ്യങ്ങളിലും ഉപാധികളോടെയും നിബന്ധനകളോടെയും വാഹനം ഓടിക്കാം. 

നിങ്ങളുടെ ദേശീയ ഡ്രൈവിംഗ് ലൈസൻസിനൊപ്പം ഒരു രാജ്യാന്തര ഡ്രൈവിംഗ് പെർമിറ്റ് ആവശ്യമുണ്ടോ എന്ന് ഒരു രാജ്യത്തേക്ക് പോകുന്നതിന് മുമ്പ് പരിശോധിക്കാൻ ഞങ്ങൾ വളരെ ശുപാർശ ചെയ്യുന്നു.

ഇൻ്റർനാഷണൽ ഡ്രൈവിംഗ് ലൈസൻസ് (IDL) എന്നും അറിയപ്പെടുന്ന ഒരു ഇൻ്റർനാഷണൽ ഡ്രൈവിംഗ് പെർമിറ്റ് (IDP) ചില രാജ്യങ്ങളിലും അറിയപ്പെടുന്നു. ഓരോന്നും സാധുവാകണമെങ്കിൽ, അവ ഒരുമിച്ച് കൂടെ ഉണ്ടാകണം. 

ഏതൊക്കെ രാജ്യങ്ങളാണ് ഇൻ്റർനാഷണൽ ഡ്രൈവിംഗ് പെർമിറ്റ് നിർബന്ധമാക്കുന്നത്?

നിങ്ങളുടെ ദേശീയ ഡ്രൈവിംഗ് ലൈസൻസിനൊപ്പം പോകാൻ ചില രാജ്യങ്ങൾക്ക് മാത്രമേ അന്താരാഷ്ട്ര ഡ്രൈവിംഗ് പെർമിറ്റ് ആവശ്യമുള്ളൂ. 

ഉദാഹരണത്തിന്, യൂറോപ്യൻ യൂണിയൻ (EU) - ജർമ്മനി, സ്പെയിൻ, പോർച്ചുഗൽ, ഗ്രീസ്, മുതലായവ - യൂറോപ്യൻ ഇക്കണോമിക് ഏരിയ (EEA) - ഐസ്ലാൻഡ്, നോർവേ (ദേശീയ ലൈസൻസ് നൽകിയിട്ടുണ്ടെങ്കിൽ, ഒരു അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസൻസ് ഹാജരാക്കേണ്ടതില്ല)


അമേരിക്ക,

ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിച്ച്‌ അമേരിക്കയില്‍ ഒരു വര്‍ഷം വാഹനം ഓടിക്കാം. എന്നാല്‍ അമേരിക്കയില്‍ എത്തി ആദ്യത്തെ വര്‍ഷം മാത്രമെ ഇതിന് കഴിയൂ. നിയമപരമായി അമേരിക്കയില്‍ എത്തിയതിന്റെ ഐ-94ഫോമിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് നിര്‍ബന്ധമാണ്.

യുകെ 

ഇംഗ്ലണ്ടില്‍ ഇന്ത്യന്‍ ലൈസന്‍സ് സാധുവാണ്. വെയില്‍സ്,സ്‌കോട്ട്‌ലന്‍ഡ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ യുകെയിലെത്തി ആദ്യത്തെ വര്‍ഷം ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിച്ച്‌ വാഹനം ഓടിക്കാം.

സ്വിറ്റ്‌സര്‍ലന്‍ഡ്

സ്വിറ്റ്‌സര്‍ലന്‍ഡില്‍ എത്തി ആദ്യ വര്‍ഷം ഇന്ത്യയുടെ ഡ്രൈവിങ് ലൈസന്‍സുണ്ടെങ്കില്‍ വാഹനം ഓടിക്കാം. ലൈസന്‍സ് പ്രിന്റ് ചെയ്തിരിക്കുന്നത് ഇംഗ്ലീഷിലായിരിക്കണം, ഡ്രൈവര്‍മാര്‍ക്ക് ഏത് വിഭാഗത്തിലുള്ള വാഹനവും ഓടിക്കാം.

ഫ്രാന്‍സ്,

ഫ്രാന്‍സില്‍ എത്തി ഒരു വര്‍ഷം ഇന്ത്യന്‍ ലൈസന്‍സ് ഉപയോഗിച്ച്‌ വാഹനം ഓടിക്കാം. പക്ഷെ ഫ്രാന്‍സില്‍ ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവിങ്ങാണെന്ന് മാത്രം.

അയർലണ്ട്

അയർലണ്ടിലെ ഒരു സന്ദർശകൻ എന്ന നിലയിൽ, ഡ്രൈവിംഗ് ലൈസൻസ് നിലവിലുള്ളതും സാധുതയുള്ളതുമാണെങ്കിൽ ഒരു വർഷം വരെ EU/EEA ന് പുറത്തുള്ള ഏത് സംസ്ഥാനത്തുനിന്നും ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ച് നിങ്ങൾക്ക് ഡ്രൈവ് ചെയ്യാം. എന്നിരുന്നാലും, അയർലണ്ടിൽ 'സാധാരണ താമസം' എടുക്കുമ്പോൾ, നിങ്ങൾ  അയർലണ്ടിൽ ഒരു ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കണം.

മലേഷ്യ

ഇന്ത്യന്‍ ലൈസന്‍സ് ഉള്ളവര്‍ക്ക് മലേഷ്യയിലും വാഹനം ഓടിക്കാം. ഇന്റര്‍നാഷണല്‍ ഡ്രൈവിഡ് പെര്‍മിറ്റും കൈയില്‍ കരുതുന്നത് അധിക സാധുത നല്‍കും

ഓസ്‌ട്രേലിയ

ഓസ്‌ട്രേലിയയിലും ഇന്ത്യന്‍ ലൈസന്‍സുകള്‍ക്ക് സാധുതയുണ്ട്. ക്യൂന്‍സ് ലാന്‍ഡ്, സൗത്ത് ഓസ്‌ട്രേലിയ, ഓസ്‌ട്രേലിയന്‍ ക്യാപിറ്റല്‍ എന്നിവിടങ്ങളില്‍ ഒരു വര്‍ഷവും. നോര്‍ത്തേണ്‍ ഓസ്‌ട്രേലിയയില്‍ മൂന്ന് മാസവും ഇന്ത്യന്‍സ് ലൈസന്‍സിന് സാധുതയുണ്ട്. ഈ മേഖലയില്‍ ഇന്റര്‍നാഷണല്‍ ഡ്രൈവിങ് പെര്‍മിറ്റും കൈവശം വയ്ക്കണമെന്ന് നിര്‍ദേശമുണ്ട്.

ജര്‍മ്മനി

ജര്‍മ്മിനിയില്‍ എത്തി ആദ്യത്തെ ആറ് മാസം ഇന്ത്യന്‍ ലൈസന്‍സ് ഉപയോഗിച്ച്‌ വാഹനം ഓടിക്കാം. എന്നാല്‍ ആറ് മാസം കഴിഞ്ഞാല്‍ ഇന്റര്‍നാഷണല്‍ ഡ്രൈവിങ് പെര്‍മിറ്റോ, ജര്‍മ്മന്‍ ഡ്രൈവിങ് ലൈസന്‍സോ വേണം.

ന്യുസിലന്‍ഡ്

ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് ആദ്യ വര്‍ഷം ന്യുസിലന്‍ഡിലും സാധുവാണ്. ഈ കാലാവധി കഴിഞ്ഞാല്‍ ഇന്റര്‍നാഷണല്‍ ഡ്രൈവിങ് പെര്‍മിറ്റോ, ന്യൂസിലന്‍ഡ് ലൈസന്‍സോ നിര്‍ബന്ധമാണ്.

ഭൂട്ടാന്‍

ഭൂട്ടാനില്‍ ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിച്ച്‌ വാഹനം ഓടിക്കാം. എന്നാല്‍ പാസ്‌പോര്‍ട്ടും വോട്ടര്‍ ഐഡി കാര്‍ഡും കൈവശം വെയ്ക്കണം.

സിംഗപ്പൂര്‍

18 വയസ് തികഞ്ഞവര്‍ക്ക് ദിഗപ്പൂരില്‍ ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിച്ച്‌ വാഹനം ഓടിക്കാം. ഒരു വര്‍ഷത്തിന് ശേഷം സിംഗപ്പൂരിലെ ലൈസന്‍സ് നിര്‍ബന്ധമാണ്.

സൗത്ത് ആഫ്രിക്ക

ഒരു വര്‍ഷം ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിച്ച്‌ വാഹനം ഓടിക്കാം. ഒരു വര്‍ഷമാണ് സാധുത. വാഹനങ്ങള്‍ വാടകയ്ക്ക് എടുക്കുന്നതിന് ഇന്റര്‍നാഷണല്‍ ഡ്രൈവിങ് പെര്‍മിറ്റ് ആവശ്യമാണ്.

സ്വീഡന്‍

ഒരു വര്‍ഷം ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിച്ച്‌ വാഹനം ഓടിക്കാം. എന്നാല്‍ ലൈസന്‍സ് കൂടാതെ മറ്റൊരു ഐഡി കാര്‍ഡും ഫോട്ടോയും കൈയില്‍ കരുതണം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !